തൃശൂർ: അതിരപ്പിള്ളിയില്‍ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. അതിരപ്പിള്ളി വടാട്ടുപാറയിലാണ് സംഭവം നടന്നത്. വാഴച്ചാല്‍ സ്വദേശിനി ചന്ദ്രമണി(60)യാണ് സഹോദരന്‍ സത്യനെ (45) വെട്ടിക്കൊലപ്പെടുത്തിയത്. ചന്ദ്രമണി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റു.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ നാല് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം അഡീഷണല്‍ സി ജെ എം കോടതിയുടേതാണ് നടപടി. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ
മുംബൈയിൽ യാത്ര ബോട്ട് മുങ്ങി പതിമൂന്ന് മരണം. നാവികസേനയുടെ ബോട്ടും യാത്രാബോട്ടും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ ഒരു നാവികസേന ഉദ്യോഗസ്ഥനും. എലിഫന്റ് കേവിലേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. 20 പേർക്ക് പരുക്കേറ്റു. 11 നേവി ബോട്ടുകൾ, മറൈൻ പോലീസിന്റെ 3 , കോസ്റ്റു ഗാർഡിൻറെ ഒരു ബോട്ട്, നാല് ഹെലികോപ്റ്ററുകൾ എന്നിവ വഴിയാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്. യാത്ര
സംസ്ഥാനത്ത് വകുപ്പുകളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് സർക്കാർ. എല്ലാ വകുപ്പുകളുടെയും ബജറ്റ് വിഹിതം 50 ശതമാനമായി നിജപ്പെടുത്തി. ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ബജറ്റ് വിഹിതം പകുതിയായി കുറച്ചത്. ബജറ്റിൽ വകയിരുത്തിയ തുകയുടെ പകുതി മാത്രമേ വകുപ്പകൾക്ക് ലഭിക്കൂ. ഓരോ വകുപ്പുകളുടെയും വിഹിതത്തിൽ വരുത്തിയ കുറവ് ചീഫ് സെക്രട്ടറി അറിയിച്ചു. ബജറ്റ് വിഹിതത്തിൽ കുറവ്
വയനാട് കൂടൽകടവിൽ ആദിവാസിയായ മധ്യവയസ്കനെ കാറിനൊപ്പം വലിച്ചിഴച്ച കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾ പിടിയിൽ. പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പിടിയിലായത്. കേസിൽ രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷാദ്, അഭിരാം എന്നിവരാണ് നേരത്തെ കേസിൽ പിടിയിലായിരുന്നത്. ഒളിവിലായിരുന്ന പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇവർക്കായി
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ 31 അംഗങ്ങളുണ്ട്. ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് കമ്മിറ്റിയിൽ ഉള്ളത്. ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിനം സമിതി റിപ്പോർട്ട് സമർപ്പിക്കണം. പി പി ചൗധരി, ഡോ.എസ്.എം.രമേഷ്, ശ്രീമതി. പുല്ലാങ്കുഴൽ സ്വരാജ്, ശ്രീ പർഷോത്തംഭായി രൂപാല, അനുരാഗ്
മാസപ്പടി കേസിൽ CMRL ന് എതിരെ ഗുരുതര ആരോപണവുമായി SFIO റിപ്പോർട്ട്. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ പറയുന്നു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടിൽ അന്വേഷണം പൂർത്തിയായെന്നും എസ്എഫ്ഐഒ ഡൽഹി ഹൈകോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. നേരത്തെ യുഎയിൽ നിന്നെത്തിയ വയനാട് സ്വാദേശിക്കും എംപോക്സ് സ്ഥിരീകരിച്ചിരുന്നു അതിന് പിന്നാലെയാണ് ഇപ്പോൾ കണ്ണൂർ സ്വദേശിക്കും രോഗബാധ ഉണ്ടായിരിക്കുന്നത്. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക്
എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഐഎം നേതാവ് പി പി ദിവ്യയുടെ ജാമ്യ ഉപാധികളിൽ ഇളവ്. ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പി പി ദിവ്യയ്ക്ക് പങ്കെടുക്കാം. തലശ്ശേരി സെഷൻസ് കോടതിയാണ് ഇളവ് നൽകിയിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലും ഇളവ് ലഭിച്ചു. ഇനിമുതൽ ആവശ്യപ്പെടുന്ന
തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജന നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പാനൂര്‍, മുക്കം,