Home Articles posted by Editor (Page 106)
Kerala News

കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരെ സംരക്ഷിച്ച് ബാങ്ക് പ്രസിഡന്റ്

കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരെ സംരക്ഷിച്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡൻ്റ് എം ജെ വർഗീസിൻ്റെ ആദ്യ പ്രതികരണം. ആത്മഹത്യ കുറിപ്പിൽ പേരുള്ള മൂന്ന് പേർക്കെതിരെയും നിലവിൽ നടപടി എടുക്കേണ്ട ആവശ്യമില്ല, ആത്മഹത്യ ചെയ്ത സാബുവിനോടുള്ള പെരുമാറ്റത്തിൽ ബാങ്ക്
Kerala News

തിരുവനന്തപുരം നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ അപകടത്തിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.

തിരുവനന്തപുരം നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ അപകടത്തിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീണു. നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസ്സുകാരന് മുകളിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ
Kerala News

നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകിയിരുന്നു. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാ​ദം
India News

ഇന്ത്യയിൽ ഉപയോഗിച്ച കാറുകൾക്ക് ജി എസ് ടി 12%ത്തിൽ നിന്നും 18%മായി വർധിക്കും.

ഇന്ത്യയിൽ ഉപയോഗിച്ച കാറുകൾക്ക് ജി എസ് ടി വർധിക്കും. 12%ത്തിൽ നിന്നും 18%മായി വർധിക്കും. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. പഴയതും ഉപയോഗിച്ചതുമായ കാറുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയർത്തിയത് പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്. ഇലക്‌ട്രിക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. 50
Kerala News

ശബരിമലയിൽ വീണ്ടും പന്നിയുടെ ആക്രമണം. ദർശനത്തിനെത്തിയ 9 വയസുകാരനെ ആക്രമിച്ചു

ശബരിമലയിൽ വീണ്ടും പന്നിയുടെ ആക്രമണം. ദർശനത്തിനെത്തിയ 9 വയസുകാരനെ ആക്രമിച്ചു. ആലപ്പുഴ സ്വദേശി ശ്രീഹരിയുടെ കാലിന് ഗുരുതര പരുക്ക്. സന്നിധാനം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് സംഭവം. വലിയ നടപ്പന്തലിലേക്ക് നടക്കവേ പന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ശബരിമല മണ്ഡല മഹോത്സവവുമായി
Kerala News Top News

ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന്

ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും .ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും രാവിലെ 7 മണിയോടെയാണ് തങ്കയങ്കി ഘോഷയാത്ര പുറപ്പെടുക .തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ രാമവർമ്മ അയ്യപ്പന് സമർപ്പിച്ച തങ്കയങ്കി ആറന്മുള മർത്ഥസാരഥി ക്ഷേത്രത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് പുറപ്പെടുന്ന ഘോഷയാത്ര 25
Kerala News

പാലക്കാട് കോട്ടായിയിൽ ഒരു വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകർത്ത് അക്രമിസംഘം.

പാലക്കാട്: പാലക്കാട് കോട്ടായിയിൽ ഒരു വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകർത്ത് അക്രമിസംഘം. കോട്ടായി സ്വദേശി മൻസൂറിന്റെ വീട്ടിലെ കാർ, ബൈക്ക്, ട്രാവലർ, ടിപ്പർലോറി തുടങ്ങിയവയാണ് അക്രമിസംഘം അടിച്ചുതകർത്തത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയുളള ഡ്രസ്സ് കോഡിൽ തുടങ്ങിയ തർക്കമാണ് ഇത്തരത്തിൽ പ്രതികാരത്തിലേയ്ക്ക് എത്തിച്ചത്. സുഹൃത്തുക്കൾ ഒരുമിച്ച് തീരുമാനിച്ച് വാങ്ങിയ ഡ്രസിന്
Kerala News

കർണാടകയിലെ നേലമംഗല ദേശീയപാതയിൽ കണ്ടെയ്നർ ലോറി കാറിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു

കർണാടകയിലെ നേലമംഗല ദേശീയപാതയിൽ കണ്ടെയ്നർ ലോറി കാറിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ലോറിയും, രണ്ട്‌ കാറും ഒരു ബസ്സും തമ്മിലുണ്ടായായ കൂട്ടിയിടിക്ക് ഒടുവിലാണ് ടാങ്കർ ലോറി വോൾവോ കാറിന് മുകളിലേക്ക് മറിഞ്ഞത്. ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് പോയ വിജയപുരയിലെ ഒരു കുടുംബത്തിലെ ആറു പേരാണ് അപകടത്തിൽ പെട്ടത്. ചന്ദ്രം യോഗപ്പ, ഗൗര ഭായ്,
Kerala News

ചോദ്യപ്പേപ്പർ ചോർച്ച; പ്രതിയായ MS സൊല്യൂഷൻ സിഇഒ മുഹമ്മദ്‌ ഷുഹൈബ് മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

ചോദ്യപ്പേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് കേസിൽ പ്രതിയായ MS സൊല്യൂഷൻ സിഇഒ മുഹമ്മദ്‌ ഷുഹൈബ് കോഴിക്കോട് ജില്ലാ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഷുഹൈബിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ഇരിക്കവെയാണ് ഈ നീക്കം. പ്രതി നിലവിൽ ഒളിവിൽ കഴിയുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. കൊടുവള്ളിയിലെ MS സൊല്യൂഷനിലും
Kerala News

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി.

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റാകും. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്