ഔദ്യോഗിക ഉദ്ഘാടനം 22-ന് വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും തിരുവനന്തപുരം: കലാഭവൻ മണി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. രണ്ടര വർഷത്തിന് ശേഷമാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. നേരത്തെ നിർമാണ പുരോഗതി പരിശോധിച്ച ശേഷം ഓഗസ്റ്റ് 20-ന് റോഡ് തുറന്ന് കൊടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാങ്കേതിക തകരാറാണ്
ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെയെത്തി. ലാൻഡർ മോഡീവുളിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമാണ്. ചന്ദ്രനിൽ നിന്ന് പേടകത്തിലോട്ടുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ ആയി കുറഞ്ഞു. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. വേർപെടുന്ന പ്രൊപ്പൽഷന്‍ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തുടരും. വിക്രം എന്ന ലാൻഡറിന്റെ ലാൻഡിങ് ഏരിയ നിർണയമടക്കമുള്ള ഘട്ടങ്ങൾ ഇനിയുള്ള
പത്തനംതിട്ട കൂടലിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ കണ്ടത് 3 പുലികളെയാണെന്നാണ് നാട്ടുകാർ പറയുന്നത്. ക്യാമറകൾ പരിശോധിക്കുമെന്ന് വനവകുപ്പ് പറയുമ്പോഴും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ പശുക്കുട്ടിയെ കൊന്ന് തിന്നത് പുലി തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് പുലിയെ കണ്ടെന്ന് സ്ഥിരീകരിച്ച സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള
കോഴിക്കോട് – കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36) പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. ഇൻസ്പെക്ടർ എം.വി.ബിജു, എസ്ഐ വി.അനീഷ്, എഎസ്ഐമാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയവരാണ് പ്രതിയെ
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് അല്‍ ഹിലാലില്‍ വന്‍ വരവേല്‍പ്പ്. കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ടീം ജേഴ്‌സിയില്‍ നെയ്മറിനെ അവതരിപ്പിച്ചത്. ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മനില്‍ നിന്നാണ് നെയ്മര്‍ സൗദി ക്ലബിനൊപ്പം ചേരുന്നത്. ഗംഭീരമായ വരവേല്‍പ്പോടെയാണ് താരത്തെ ആരാധകര്‍ വരവേറ്റത്. ‘നമുക്ക് നമ്മുടെ ഫുട്‌ബോള്‍ ആസ്വദിക്കാം, ഒരുമിച്ച് ചാമ്പ്യന്‍ഷിപ്പുകള്‍ നേടാം’
മോസ്കോ- റഷ്യൻ ചാന്ദ്രദൗത്യമായ ലൂണ- 25 പ്രതിസന്ധിയിൽ. പേടകത്തിന് സാങ്കേതിക തകരാർ വന്നതാണ് ദൗത്യം പ്രതിസന്ധിയിലാകാൻ കാരണം. തകരാറുള്ളതിനാൽ ലാന്‍ഡിങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥമാറ്റം നടന്നില്ല. ഈ മാസം 11 ന് വിക്ഷേപിച്ച ലൂണ-25 ചന്ദ്രയാൻ- 3ന് മുൻപോ ചന്ദ്രയാനൊപ്പമോ ചന്ദ്രനിൽ ഇറങ്ങുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. സാങ്കേതിക തകരാർ പരിശോധിക്കുകയാണെന്ന് റഷ്യൻ ബഹിരാകാശ
തളാപ്പ് എകെജി ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം ഉണ്ടായത് കണ്ണൂർ: മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാസർകോട് സ്വദേശികളായ മനാഫ്, സുഹൃത്ത് ലത്തീഫ് എന്നിവരാണ് മരിച്ചത്. തളാപ്പ് എകെജി ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് പുതിയ തെരുവ്
ഭൂരിഭാഗം ദേവാലയങ്ങളിലും ജനാഭിമുഖ കുർബാന എറണാകുളം – അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിറോ മലബാർ സഭ. എല്ലാ പള്ളികളിലും ഏകീകൃത കുർബാന നടപ്പാക്കണം എന്നാണ് വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസിലും, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തും സർക്കുലർ പുറപ്പെടുവിച്ചത്. എന്നാൽ വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു
മലപ്പുറം – സ്‌കൂളിൽ പരിശോധനക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത അധ്യാപികക്ക് സസ്പെൻഷൻ. മലപ്പുറം കാരക്കുന്ന് പഴേടം എ.എൽ.പി സ്‌കൂൾ അധ്യാപിക സിദ്‌റഹതുൽ മുൻതഹയെയാണ് സസ്പെന്റ് ചെയ്തത്. സ്‌കൂളിൽ പരിശോധനക്ക് എത്തിയ മഞ്ചേരി എഇഓ ,ബിപിഓ ,നൂൺ മീൽ സൂപ്പർവൈസർ എന്നിവരെ ഇന്നലെ അധ്യാപിക സിദ്‌റഹതുൽ മുൻതഹ തടയുകയായിരുന്നു. സ്‌കൂൾ ഗേറ്റ്