ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയിറങ്ങി പരിഭ്രാന്തി പരത്തി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂർ മേഖലയിലാണ്
ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ നിൽക്കുന്നത്.
കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക് ഇടിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്ക് ബസ് വരുന്നത് നോക്കാതെ പെട്ടന്ന് തിരിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ബസിന് അടിയിലേക്ക് പോയ ബൈക്ക് നാട്ടുകാർ ചേർന്നാണ് പുറത്ത് എടുത്തത്. അപകടത്തിൽ
മലപ്പുറം – തുവ്വൂരിൽ വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് സംഘം പരിശോധന നടത്തും. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന, പള്ളിപ്പറമ്പ്
വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല. വൈദ്യുതി കരാറുകളുടെ കാലാവധി നീട്ടിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരമായ പശ്ചാത്തലത്തിലാണ് ലോഡ് ഷെഡിങ് വേണ്ടെന്ന് വയ്ക്കുന്നത്. വൈദ്യുതി കരാറുകള്‍ ഡിസംബര്‍ 31വരെയാണ് നീട്ടിയിരിക്കുന്നത്. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അര്‍ധരാത്രി
വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു. കെഎസ്ഇബി ചെയര്‍മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗത്തിൽ ചര്‍ച്ചകള്‍ നടന്നത്. തുടർന്നാണ് പരിഹാരം എന്താകണമെന്ന തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളട്ടെ എന്ന് ധാരണയായത്. തിരുവനന്തപുരം – സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എന്ത് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി
ഡിവൈഎഫ്ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്‍റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ ശ്യാം കുമാറിനെ (29)ആണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത് പത്തനംതിട്ട: തിരുവല്ല നെടുമ്പ്രത്ത് ഗർഭിണിയായ 19കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്‍റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ ശ്യാം
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. അതിജീവിതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന്റെ ഉപഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം വേണമെന്നതില്‍ മറ്റാര്‍ക്കും പരാതിയില്ലല്ലോ ദിലീപിന് മാത്രം എന്താണ് പരാതി എന്നും കോടതി ചോദിച്ചു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് സര്‍ക്കാരും വ്യക്തമാക്കി.ലൈംഗിക
സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ തീരുമാനം ന്യൂഡൽഹി: ഉയര്‍ന്നുനില്‍ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെ സബ്ഡിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഇടപെടലുമായി കേന്ദ്രം. ഇനി ഒരു കിലോ സവാളയ്ക്ക് 25 രൂപയാണ് വില. കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണക്കാലം കെങ്കേമമാക്കാൻ സർക്കാരിനെ സഹായിച്ച് ബെവ്‌കൊ. ആദായ നികുതി വകുപ്പിന്റെ നിയമ കുരുക്കിൽപ്പെട്ട 1100 കോടിയോളം രൂപയാണ് ദീർഘകാല നിയമപോരാട്ടത്തിനൊടുവിൽ അപ്രതീക്ഷിതമായി സർക്കാർ ഖജനാവിലെത്തിയത്. ബീവറേജസ് കോർപ്പറേഷൻ എം ഡി യോഗേഷ് ഗുപ്തയുടെ നിർണായക ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. യോഗേഷ് ഗുപ്തയെ പ്രശംസിച്ച് എക്സൈസ് വകുപ്പ്