ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പി ഓ സതിയമ്മയെ പുറത്താക്കിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്.ജോലി ഇല്ലാത്ത ആളെ പുറത്താക്കി എന്ന് വാർത്തയുണ്ടാക്കി. സതിയമ്മ
കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. തീരുമാനത്തെ തുടർന്ന് 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചു. താൽക്കാലിക ജീവനക്കാർ, സ്വിഫ്‌റ്റ് ജീവനക്കാർ എന്നിവർക്ക് 1000 രൂപവീതം ആനുകൂല്യം
ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന് വൈകിട്ട് 5.45 മുതൽ 6.04 വരെ മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം
ഇന്ത്യയുടെ അഭിമാനകരമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു. ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ
ഫാസ്റ്റ് ആൻഡ് ഫ്യൂരിസ്, അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക പോലുള്ള വിദേശചിത്രങ്ങളെ മികവുറ്റതാക്കിയ സ്റ്റണ്ട് മാസ്റ്റേഴ്സ് ജവാനിലും അതേ നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ജവാനിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കാൻ ആറ് മികച്ച ആക്ഷൻ സംവിധായകർ. സ്പിറോ റസാതോസ്, യാനിക്ക് ബെൻ, ക്രെയ്ഗ് മാക്രേ, കെച്ച ഖംഫക്‌ഡി, സുനിൽ
പാലക്കാട് പട്ടാപ്പകൽ പിടിച്ചുപറി. പാലക്കാട് വടക്കാഞ്ചേരിയിൽ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. തേൻകുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേർ ഭീഷണിപ്പെടുത്തി ബലമായി തട്ടിയെടുത്തുത്. പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. വടക്കാഞ്ചേരിയിലെ മദ്യശാലയ്ക്ക് മുന്നിലായിരുന്നു കവർച്ച. കൂലിപ്പണിക്കാരനായ ബാലൻ
പൊള്ളലേറ്റ് ചികിത്സയ്ക്ക് വിധേയരായ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശേരി അപ്പുണ്ണിയുടെ മകൻ ബബീഷിന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് മമ്മൂട്ടി നിർദേശം നൽകി. മമ്മൂട്ടിയുടെ പി ആർ ഓ റോബർട്ട് ജിൻസ് ആണ് കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബബീഷിന്റെ ഭാര്യ സുനിതയ്ക്കും മകൻ ആരവിനും പൊള്ളലേറ്റതിനെ തുടർന്നാണ്
ഏഴാം ദിന മരണാനന്തര ചടങ്ങുകൾ സെമിത്തേരിയിൽ നടക്കുമ്പോഴാണ് ഇതൊന്നും അറിയാതെ ആൻറണി ആലുവയിൽ ബസ്സിറങ്ങിയത് ആലുവയിൽ മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കാരം നടത്തിയ ആൾ തിരികെ എത്തി. ആലുവ ചുണങ്ങംവേലി സ്വദേശി ആന്റണിയാണ് ഏഴാംനാൾ മരണാനന്തര ചടങ്ങുകൾ നടക്കുന്നതറിയാതെ നാട്ടിലെത്തിയത്. ഏഴാം ദിന മരണാനന്തര ചടങ്ങുകൾ സെമിത്തേരിയിൽ നടക്കുമ്പോഴാണ് ഇതൊന്നും അറിയാതെ ആൻറണി നാട്ടിൽ കാലുകുത്തിയത്.
കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പിലെ കളളപ്പണക്കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഇന്ന് ചോദ്യംചെയ്യലിന് ഇഡി ഓഫീസിൽ ഹാജരാകും. മോൻസനുമായുളള സാമ്പത്തിക ഇടപെടലിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക. രാവിലെ പത്തിന് ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സുധാകരന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തൽ. പുരാവസ്തു
മുമ്പ് പ്രഗ്നാന്ദ മൂന്ന് തവണ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയിട്ടുണ്ട് ബാകു: ചെസ് ലോകകപ്പിൽ ഇന്ന് കലാശപ്പോര്. ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയും നോർവെയുടെ മാഗ്നസ് കാൾസണുമാണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 4.30 നാണ് ഫൈനൽ മത്സരം നടക്കുക. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ കലാശപ്പോരിന് യോഗ്യത നേടിയത്. ഫൈനലില്‍ ലോക