Home Articles posted by Editor (Page 1053)
Kerala News

നടിയെ ആക്രമിച്ച കേസ്: അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് രഞ്ജിത് മാരാരെ ഒഴിവാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ മാര്‍ഗ നിര്‍ദേശം നല്‍കാനുള്ള അമിക്കസ് ക്യൂറിയായി നിയോഗിച്ച രഞ്ജിത് മാരാരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. അമിക്കസ് ക്യൂറിയായി നിയമിച്ചത് ഒഴിവാക്കണമെന്ന് അഡ്വ. രഞ്ജിത് മാരാർ ആവശ്യപ്പെട്ടിരുന്നു. ഈ കേസുമായി സഹകരിക്കാന്‍
Kerala News

കളിക്കുന്നതിനിടെ പണിക്കായി അടുക്കി വച്ച കല്ല് ദേഹത്ത് വീണ് 4 വയസുകാരി മരിച്ചു

മലപ്പുറം: കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പണിക്കായി അടുക്കി വച്ച കല്ല് ദേഹത്ത് വീണ് 4 വയസുകാരി മരിച്ചു. കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത്. പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ
Kerala News

‘ചന്ദ്രയാൻ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയർത്തും’ – അഭിമാനത്തോടെ കാത്തിരിക്കുന്നു, മോഹൻലാൽ

ഓരോ ഇന്ത്യക്കാരനെയുംപോലെ ഞാനും അഭിമാനത്തോടെ കാത്തിരിക്കുന്നു, ചന്ദ്രയാൻ ദൗത്യത്തിന് ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ.ഇന്ത്യ അഭിമാന പൂർവം കാത്തിരിക്കുന്ന ചന്ദ്രയാൻ ദൗത്യം ഇന്ന് വിജയക്കുതിപ്പിലേക്ക് എത്തുകയാണ്. രാജ്യത്തെ സംബന്ധിച്ച് മഹത്തായ ഈ മുഹൂർത്തത്തിന്റെ സാക്ഷാത്കാരത്തിനായി ഓരോ ഇന്ത്യ ഇന്ത്യക്കാരനേയും പോലെ ഞാനും അഭിമാനപൂർവം കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .ഈ ദൗത്യം
Kerala News

പാലക്കാട് സ്വകാര്യ ട്രാവല്‍സിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധിപേർക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം പാലക്കാട്: തിരുവാഴിയോട് ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ട്രാവൽസ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ചെന്നൈയിൽനിന്ന് കോഴിക്കോടേക്ക് പോയ ബസാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. കാർഷിക വികസന ബാങ്കിന് മുന്നിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം
International News Sports

ചെസ് ലോകകപ്പില്‍ ഇന്ന് കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം

ഇന്ന് നടക്കുന്ന രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചാൽ മറ്റന്നാൾ ടൈ ബ്രേക്കറിലൂടെ ലോക ജേതാവിനെ നിശ്ചയിക്കും. ഇന്നലെ വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ ഇന്ന് കറുത്ത കരുക്കളുമായാണ് കളിക്കുക. മത്സരത്തില്‍ തുടക്കത്തില്‍ കാള്‍സനെതിരെ മുന്‍തൂക്കം നേടാനും ലോക ചാമ്പ്യനെ സമ്മര്‍ദ്ദത്തിലാക്കാനും പ്രഗ്നാനന്ദക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മത്സരത്തിന്‍റെ അവസാനം സ്വയം വരുത്തിയ പിഴവുകള്‍
India News

‘സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പാക്കുന്നു’; ഏക സിവിൽ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി

എല്ലാ സമുദായത്തിലെയും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം ഏക സിവിൽ കോഡ് ഉറപ്പുനൽകുന്നുവെന്ന് രാഷ്ട്രപതി ഡൽഹി: ഏക സിവിൽ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഗോവയിലെ ജനങ്ങൾ ഏക വ്യക്തി നിയമം സ്വീകരിച്ചത് അഭിമാനകരമാണ്. എല്ലാ സമുദായത്തിലെയും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം ഏക സിവിൽ കോഡ് ഉറപ്പുനൽകുന്നുവെന്നും ഏക സിവിൽ കോഡ് ഭരണഘടനയുടെ മാർഗനിർദേശക
Kerala News

തിരുവനന്തപുരം നഗരത്തിൽ അനധികൃത പാര്‍ക്കിങ്ങുകാരെ ‘പൂട്ടാന്‍’ പോലീസ്

അനധികൃതമായി പാര്‍ക്കിങ്ങ് ശ്രദ്ധയില്‍പെട്ടാല്‍ വാഹനത്തിന്റെ വീല്‍ ലോക്ക് ചെയ്യും തിരുവനന്തപുരം നഗരത്തിലെ അനധികൃത പാര്‍ക്കിംഗ് തടയാന്‍  നടപടിയുമായി പോലീസ്. അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വാഹനങ്ങള്‍ക്ക് പൂട്ടാനാണ് പോലീസിന്‍റെ തീരുമാനം. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി പാര്‍ക്കിങ്ങ് ശ്രദ്ധയില്‍പെട്ടാല്‍ വാഹനത്തിന്റെ വീല്‍ ലോക്ക് ചെയ്യും. സിറ്റി പോലീസ് കമ്മിഷണര്‍
Kerala News

ശനിയാഴ്ച തിരുവനന്തപുരത്ത് 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങും

പൊതുജനങ്ങള്‍ക്ക് ഇനി ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനർ തുടങ്ങിയവയെല്ലാം മാ‍ർഗദർ‍ശി ആപ്പിലൂടെ അറിയാനാകും തിരുവനന്തപുരം: 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച നഗരത്തിലെ നിരത്തിലിറങ്ങും. തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി വാങ്ങിയ 113 ഇലക്ട്രിക് ബസുകളിൽ 60 എണ്ണം സിറ്റി സർവീസിനായി കെഎസ്ആ‍‍ര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച
Kerala News

തുവ്വൂര്‍ കൊലപാതകം – വിഷ്ണു സുജിതയെ കൊലപ്പെടുത്തിയത് ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്

മലപ്പുറം – തുവ്വൂരില്‍ കൃഷി വകുപ്പിലെ ഹെല്‍പ്പ് ഡെസ്‌ക് താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് പ്രതി വിഷ്ണുവിന് സുജിതയുമായുള്ള ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം അന്വേഷണം വഴി തിരിച്ചു വിടാന്‍ പല കഥകളും വിഷ്ണു നാട്ടില്‍ പ്രചരിപ്പിച്ചു. സുജിത തൃശൂരില്‍ ഉള്ള യുവാവിന് ഒപ്പം ഒളിച്ചോടി എന്ന് പ്രതി വിഷ്ണു പ്രചരിപ്പിച്ചു. ആഭരണം കവരാന്‍ എന്ന്
International News Sports

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 200-ലധികം വിക്കറ്റുകൾ (216) നേടിയ ഏക സിംബാബ്‌വെ കളിക്കാരനാണ് അദ്ദേഹം, റൺസ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 2005 ലാണ്