Home Articles posted by Editor (Page 1051)
Entertainment Kerala News

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം

ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. ‘സാധാരണ മനുഷ്യനല്ലേ, കിട്ടുമ്പോള്‍ സന്തോഷം, കിട്ടാത്തപ്പോള്‍ വിഷമവും’- സംസ്ഥാന പുരസ്ക്കാരം ലഭിക്കാത്തതിലുള്ള പ്രതികരണത്തെക്കുറിച്ച് ഓർമിപ്പിച്ചപ്പോൾ ഇന്ദ്രൻസ് പറഞ്ഞു. ദേശീയ
Entertainment India News

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ അല്ലു അർജുൻ, നടിക്കുള്ള അവാർഡ് പങ്കിട്ട് ആലിയ ഭട്ടും കൃതി സനോനും

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്. 28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31
India News International News Sports

പൊരുതിത്തോറ്റ് പ്രഗ്നാനന്ദ – കാൾസന് കിരീടം

ഫിഡെ ചെസ് ലോകകപ്പിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസന് വിജയം. ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ പൊരുതിത്തോറ്റു. രണ്ട് തവണ കാൾസനെ ടൈയിൽ കുരുക്കിയ പ്രഗ്നാന്ദ എന്നാൽ ഫൈനലിലെ ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ തോൽവി നേരിട്ടു. പിന്നാലെ നടന്ന ഗെയിമിലും വിജയിച്ചാണ് മാഗ്നസ് കാൾസൺ ലോകകിരീടം സ്വന്തമാക്കിയത്. മികച്ച പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ചവച്ചത്. കറുത്ത കരുക്കളുമായാണ് മാഗ്‌നസ് കാൾസൺ കളിച്ചത്. നിലവിൽ
Kerala News

തിരുവനന്തപുരത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് പിതാവ്

സംഭവം ഭര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് – മൂന്നു മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. തിരുവനന്തപും മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് കുഞ്ഞിനെ നിലത്തെറിഞ്ഞത്. പിതാവ് വിഷ്ണു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്
Kerala News

വൈദ്യുതിക്ക് സര്‍ചാര്‍ജ് 19 പൈസ അടുത്ത മാസവും ഈടാക്കാന്‍ തീരുമാനം

സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തിലും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ത്ത് 19 പൈസ ഈടാക്കാനാണ് തീരുമാനം. പുതിയ കേന്ദ്രനിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാം. രണ്ടു മൂന്നു മാസമായി സംസ്ഥാനത്ത് സര്‍ചാര്‍ജ് ഈടാക്കി വരുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ സര്‍ചാര്‍ജ് യൂണിറ്റിന്
India News International News Top News

ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണ

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. സേനാ പിന്മാറ്റത്തിന് ധാരണയായി. കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി ഉന്നയിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. 2020 മുതല്‍ ഇന്ത്യ-ചൈന
Kerala News

കൊച്ചിയിലെ ഫ്‌ളാറ്റിൽനിന്ന് വജ്രവും സ്വർണാഭരണങ്ങളും മോഷ്ടിച്ചു.

കൊച്ചി: വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച മറുനാടന്‍ സ്വദേശികളായ യുവതികള്‍ പിടിയില്‍. ഝാര്‍ഖണ്ഡ് റാഞ്ചി കോക്കാര്‍ ചുണ്ണാ ഭട്ട ദുര്‍ഗാ മന്ദിര്‍ ഗലിയില്‍ അഞ്ജന കിന്‍ഡോ (19), ഝാര്‍ഖണ്ഡ് ഗുമ്ല ഭാഗിതോളി ഏകാംബയില്‍ അമിഷ കുജുര്‍ (21) എന്നിവരെയാണ് പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാരണക്കോടം സ്റ്റേഡിയം ലിങ്ക് റോഡിലെ
Entertainment India News Kerala News

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് – നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ ചിത്രങ്ങൾ പരിഗണനയിൽ

69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മലയാളത്തില്‍ നിന്നും ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്. മികച്ച
India News International News Sports

ലോക ഗുസ്തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയ്ക്ക് സസ്പെൻഷൻ

വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഗുസ്തി താരങ്ങൾക്ക് വൻ തിരിച്ചടി. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(WFI) അംഗത്വം താൽക്കാലികമായി റദ്ദാക്കി ലോക ഗുസ്തി ഗവേണിംഗ് ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്(UWW). റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വൈകുന്നതിനെ തുടർന്നാണ് നടപടി. വിവാദങ്ങളുടെ നടുവിലാണ് റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ.
Kerala News

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം പാളി – കശുവണ്ടി പായസം മിക്‌സ് ലഭ്യമല്ല

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റ് ജില്ലകളിൽ നാളെ മാത്രമേ വിതരണം തുടങ്ങുകയുള്ളു. കശുവണ്ടി, പായസം മിക്‌സ് എന്നിവ എത്തിയിട്ടില്ല. കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് ഇന്നുമുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങളാണ്