ദുരന്തം വേട്ടയാടിയ മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് നിന്നുള്ള 24 കാരൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. ചൂരൽമല സ്വദേശി വിവേക് എന്ന 24 കാരനാണ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സുമനസ്സുകളുടെ സഹായം തേടുന്നത്.വിവേകിന് കരൾ പകുത്തു നൽകാൻ അമ്മ ഉമ തയ്യാറാണെങ്കിലും 70 ലക്ഷം രൂപ കണ്ടെത്തുക
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ക്കെതിരെ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ദേശീയ- അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടതെന്നും കുറ്റപ്പെടുത്തലുണ്ട്. അതില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമെന്നും വിമര്‍ശനം. ഈ നിലയ്ക്ക് പോയാല്‍ നഗരസഭ
സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ച് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതി യുഎസ് മിസൈൽവേധ സംവിധാനമാണ് വെടിയുതിർത്തത്. ചെങ്കടലിന് മുകളിലാണ് സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റുമാർ സുരക്ഷിതരാണ്. രണ്ട് പൈലറ്റുമാരെയും അവരുടെ വിമാനത്തിൽ നിന്ന് പുറത്താക്കിയ ശേഷം ജീവനോടെ വീണ്ടെടുത്തു. ഒരാൾക്ക് നിസാര പരിക്കുകളുണ്ട്. യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസ് സൈന്യം ആ സമയത്ത്
തെലങ്കാനയിൽ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ. തെലങ്കാന ആദിലാബാദിലാണ് സംഭവം. പൊലീസ് വാഹനവും നാട്ടുകാർ ആക്രമിച്ചു. പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയിൽ. പ്രകോപിതരായ ഗ്രാമവാസികൾ പൊലീസ് സംഘത്തെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീടിനും രണ്ട് പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും
ഹരിയാനയിൽ കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം. ഈ മാസം 18 ന് ഹരിയാനയിലെ നുഹ് ഏരിയയിലാണ് സംഭവം. “ഗൗ ഹമാരി മാതാ ഹേ” (പശു ഞങ്ങളുടെ അമ്മയാണ്), “ബെയിൽ ഹമാരാ ബാപ് ഹേ” (കാള ഞങ്ങളുടെ പിതാവാണ്) എന്ന് ആവർത്തിച്ച് ഉച്ചരിക്കാൻ അക്രമികൾ പിക്കപ്പ് ട്രക്ക് ഡ്രൈവറായ അർമാൻ ഖാനോട് ആവശ്യപ്പെടുകയായിരുന്നു. മുട്ടുകുത്തിച്ച് നിർത്തി ശരീരത്തിൽ ശക്തമായി
പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.
വാഷിംഗ്ടൺ: ഇന്ത്യക്കും മറ്റ് രാജ്യങ്ങൾക്കുമെതിരെ ‘താരിഫ്’ ഭീഷണി മുഴക്കിയതിന് പിന്നലെ യൂറോപ്യൻ യൂണിയനും ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്ക് യുവനേതാക്കളെത്തിയേക്കും. ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ യുവപ്രാതിനിധ്യം വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനടക്കമുള്ള യുവനേതാക്കള്‍ക്കാണ് സാധ്യത. നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വി ജയപ്രകാശും സംസ്ഥാന സെക്രട്ടറിയേറ്റംഗമായ
ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലി ജില്ലയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും അധികൃതർ അറിയിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ എത്ര പേരാണ് കുടുങ്ങി
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. പുനരധിവാസവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായിട്ടാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. നിലവിൽ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തിൻ്റെ ഉടമകൾ കോടതിയെ സമീപിച്ചിരിക്കുന്ന



















