ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ്
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിൻ അഹിർവാർ എന്ന 18 കാരനാണ് കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നൽകിയ ലൈംഗികപീഡന കേസ് പിൻവലിക്കാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ പ്രതികൾ നഗ്നയാക്കിയെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു. 2019 ൽ നിഥിൻ്റെ സഹോദരി വിക്രം സിംഗ് താക്കൂർ എന്ന ആൾക്കെതിരെ ലൈംഗിക പീഡന
ഓപ്പറേഷൻ ട്രഷർ ഹണ്ടിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകളിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. ആര്യങ്കാവിൽ മോട്ടോർ വാഹന വകുപ്പ് ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തു നിന്നും 6000 രൂപയാണ് പിടിച്ചെടുത്തത്. പാലക്കാട് വേലന്താവളത്തു ചെക്ക് പോസ്റ്റ് ഓഫീസിലെ ഫ്ളക്സ് ബോർഡിനടിയിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത പണം പിടികൂടിയത്. ഓണത്തോട് അനുബന്ധിച്ചാണ് വിജിലൻസ് പ്രത്യേക
തിരുവനന്തപുരം – പി എൻ പണിക്കർ ഫൗണ്ടേഷന്റ ആഴ്ചകൂട്ടം പ്രതിവാര ചിന്തകൾ എന്ന പരിപാടിയുടെ 633 -മത് അധ്യായത്തിൽ ഓണാഘോഷം ഉദ്‌ഘാടനം ചെയ്തു ഓണ സംസ്കാരം എന്ന വിഷയത്തെ കുറിച്ച് സംസാരികയുകയായിരുന്നു പ്രശസ്‌ത കവിയും സാഹിത്യകാരനുമായ പ്രൊഫ. വി . മധുസൂദനൻനായർ. മലയാളികളുടെ ഓണം ആധുനികവത്കരിക്കപ്പെടുകയാണ്. മാറുന്ന ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചു ഓണവും മാറുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിറ്റിഡ്‌സനോടാണ് താരം പരാജയപ്പെട്ടത്. മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയിയുടെ തോല്‍വി. രണ്ടും മൂന്നും ഗെയിമില്‍ വിറ്റിഡ്‌സന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രണോയ്ക്ക് കഴിഞ്ഞില്ല. സ്‌കോര്‍:
കൊച്ചിയിൽ 15 കാരന് ഡ്രൈവറുടെ ക്രൂര മർദനം. മർദനത്തിൽ കുട്ടിയെ കർണപുടം തകർന്നു. ഹൈക്കോടതി ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഡ്രൈവർ കുട്ടിയെ മർദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ അടിച്ചു മർദനത്തിനുശേഷം കാർ ഡ്രൈവർ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പൊലീസിന് അലംഭാവം എന്ന് കുട്ടിയുടെ മാതാവ്
തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഗതാഗതത്തിനായി തുറന്ന് നൽകി. മാനവീയം വീഥി ഗതാഗതത്തിന് ഓണത്തിന് മുമ്പ് തുർന്ന് നൽകുമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. ജില്ലയിലെ മൂന്ന് മന്ത്രിമാർ വളരെ മികച്ച രീതിയിലുള്ള ഇടപെടലാണ് മാനവീയം വീഥി ഗതാഗത യോഗ്യമാക്കാൻ സാധിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.സർക്കാരിന്റെ ഓണം വാരാഘോഷം ആരംഭിക്കുന്നതിന് മുൻപ് റോഡ്
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ വിജയം രാജ്യത്തിന് മുഴുവൻ അഭിമാനമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ശുക്രനും ചൊവ്വയുമാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. റോവർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ചന്ദ്രയാൻ മൂന്ന് നൽകുന്ന കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐഎസ്ആർഒ ചെയർമാൻ.
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 വരെയും ഉണ്ടാകും. ശനിയാഴ്ച
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുറങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില്‍ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെയുടെ നടപടികള്‍ സ്വീകരിക്കും.