ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു
സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന്‍ നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞദിവസം നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് നിവിന്‍ പോളിയെ കണ്ടിരുന്നു. സംസാരത്തിനിടെയാണ് ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന ആവശ്യം നിവിന്‍ ഉന്നയിച്ചതെന്നും അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.
മണിപ്പൂരിൽ വീണ്ടും സംഘർഷം.വെടിവെപ്പിൽ രണ്ട് പേർ മരിച്ചു .ഏഴു പേർക്ക് പരുക്കേറ്റു. ബിഷ്ണുപൂർ- ചുരാചന്ദ്പുർ അതിർത്തിയിൽ രണ്ട് ഇടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്. സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ
തുടർച്ചയായി പത്ത് മിനിറ്റ് കാമുകിയെ ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലാണ് സംഭവം. ചൈനീസ് വാലന്റൈൻസ് ഡേ ആയ ഓഗസ്റ്ര് 22ന് ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കിൽ ഡേറ്റിന് പോയതായിരുന്നു കമിതാക്കൾ. ഇവിടെ വച്ച് കാമുകിയെ ചുംബിക്കവെ യുവാവ് ചെവിയിൽ നിന്ന് കുമിളകളുടെ ശബ്ദം കേൾക്കുകയും പിന്നാലെ കടുത്ത ചെവി വേദന അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു.
പാചക വാതക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും. ഇന്നലെ കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപ കുറയും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നേരിയ ആശ്വാസം പകരുന്നതാണ് എൽപിജിക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി. 200 രൂപയാണ് സബ്‌സിഡിയായി
വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്
വാന നിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. നാല് പൂർണ ചന്ദ്രന് ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്. ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ
ഏറെക്കാലത്തെ കാത്തിരുപ്പിനൊടുവിൽ ശിവമോഗ കൂവേമ്പൂ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസിന് നാളെ തുടക്കം. ശിവമോഗ- ബെംഗളൂരു റൂട്ടിൽ ഇൻഡിഗോ എയർലൈൻസാണ് സർവീസ് നടത്തുക. നാളെ രാവിലെ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം 11.05-നാണ് ശിവമോഗയിലെത്തുക. മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, ജില്ലയുടെ ചുമതലയുള്ള മന്ത്രി മധു ബംഗാരപ്പ, മന്ത്രി എം.ബി. പാട്ടീൽ തുടങ്ങിയവർ ഈ വിമാനത്തിലുണ്ടാകും.
റഷ്യക്ക് മേനേരെ കനത്ത വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. നാല് വിമാനങ്ങൾ കത്തി നശിച്ചു. അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റഷ്യയുടെ അവകാശവാദം.സൈന്യം ആക്രമണം
ന്യൂഡല്‍ഹി: ബിജെപി ദേശീയ സെക്രട്ടറിയും എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. അനിലിനെ ബിജെപി ദേശീയ സെക്രട്ടറിയായി കഴിഞ്ഞ മാസമാണ് നിയമിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് നിയമനം നടത്തിയത്. ദേശീയ ചാനലുകളിൽ അടക്കം ചർച്ചകളിൽ ബിജെപിയെ പ്രതിനിധീകരിച്ച് അനിലിന് പങ്കെടുക്കാൻ കഴിയും. കഴിഞ്ഞ ബിജെപി സ്ഥാപക ദിനത്തിലാണ് അനിൽ ആൻറണി