തിരുവനന്തപുരം: ഓണക്കാലത്ത് ജനപ്രിയമായി ജവാന്‍. പത്ത് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴഞ്ഞത് ജവാന്‍ ബ്രാന്‍ഡാണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാനാണ് വിറ്റൊഴിഞ്ഞത്. ഓണത്തിന് മുമ്പ് തന്നെ ജനപ്രിയ ബ്രാന്റുകള്‍ ഔട്ട്‌ലെറ്റുകളില്‍ എത്തിച്ച് സജ്ജമാക്കിയിരുന്നു. അന്നും മുന്‍ഗണന ജവാന്
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ വീണ് മരിച്ച സഹോദരിമാരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കോട്ടോപ്പാടം അക്കരവീട്ടിൽ റഷീദിന്റെ മക്കളായ റമീഷ, നാഷിദാ, റിൻഷി എന്നിവർ ഇന്നലെയാണ് ഭീമനാടുള്ള പെരുങ്കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. മൂവരുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദ്ദേശം. ഇന്ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. പെട്ടെന്ന് ലഭിച്ച നോട്ടീസായതിനാൽ ഹാജരാകുന്നതിന് അസൗകര്യമുണ്ട് എന്ന് അറിയിച്ച് എ സി മൊയ്തീൻ ചൊവ്വാഴ്ച്ച ഇഡിക്ക്
തിരുവല്ലയിലെ പരുമലയില്‍ ഓണാഘോഷ പരിപാടിയ്ക്കിടെ 22 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 60 കാരനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടില്‍ വീട്ടില്‍ പി.കെ സാബു ആണ് അറസ്റ്റിലായത്. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച്
തൃശൂര്‍ ജില്ലയില്‍ രണ്ടിടങ്ങളിലായുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കണിമംഗലത്ത് നെടുപുഴ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കാപ്പ നിയമപ്രകാരം ഇയാള്‍ ജയില്‍ ശിക്ഷയും
ഇന്ന് ശ്രീനാരായണഗുരു ജയന്തി. വിശ്വമാനവികതയുടെ വക്താവായിരുന്നു ശ്രീനാരായണഗുരു. ജാതിമതചിന്തകൾക്കതീതമായ ഒരു സമൂഹത്തിനായി നിലകൊണ്ട ഗുരുവിന്റെ പ്രസക്തി മാറിയ പുതിയകാലത്തിൽ കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ തുടങ്ങിയ വിശ്വമാനവികതയിൽ അധിഷ്ഠിതമായ ദർശനങ്ങളെ മലയാളക്കരയിലെ സാധാരണ മനുഷ്യന്റെ മനസ്സിലേക്ക് പറിച്ചുനട്ട
സംസ്ഥാനത്തു അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ, മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. എറണാകുളം, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.അറബിക്കടലിൽ കാലാവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതാണ് ഒരിടവേളയ്ക്ക് ശേഷം മഴ പെയ്യാൻ കാരണം. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അടുത്ത ആഴ്ചയോടെ കാലവർഷം കൂടുതൽ
സെപ്റ്റംബർ മാസം നമ്മെ കാത്തിരിക്കുന്നത് ഒരുപിടി ജോലികളുമായാണ്. നിരവധി സാമ്പത്തിക കാര്യങ്ങളാണ് ഈ മാസം ചെയ്ത് തീർക്കേണ്ടത്. ഇതിൽ ആധാർ പുതുക്കലും ഉൾപ്പെടും. ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്. ഒപ്പം ആധാർ കാർഡും പാൻ കാർഡും
പാലക്കാട് – കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്താണ് മൂന്നു സഹോദരികൾ മുങ്ങി മരിച്ചത്. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. റിൻഷി (18), നിഷിത (26), റമീഷ (23) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അതിഥി തൊഴിലാളികളാണ് ഇവരെ പുറത്തെത്തിച്ചത്. ഫയര്‍ഫോഴ്സ് വരുന്നതിന്
സംഭവം റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6