ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് പമ്പയാറിന്റെ നെട്ടായത്തിൽ നടക്കും. ഉച്ചയ്ക്ക് 12.45ന് ജലഘോഷയാത്രയോടെ ജലോത്സവത്തിന് തുടക്കമാകും. ജലഘോഷയാത്ര മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. ജലോത്സവത്തിന്റ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിന് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.
തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വർണ്ണശബളമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. ഘോഷയാത്രയ്ക്കുള്ള വിവിധ ഫ്ലോട്ടുകളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞുപോയ ഒരു വാരം തിരുവനന്തപുരത്തിന് ആഘോഷങ്ങളുടേതായിരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം ജനങ്ങൾ ഓരോരുത്തരും ഹൃദയത്തിൽ ഏറ്റുവാങ്ങി. കാഴ്ചയുടെ പുതിയ വിസ്മയങ്ങൾ ഒരുക്കിയ ആഘോഷക്കാഴ്ചകൾക്ക് ഇന്ന്
വിജയകരമായ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നാലെ സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ഭൂമിയിൽ നിന്ന്
വാടകവീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവതി കുട്ടിയുമായി ചാടിയത് തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. കുട്ടി മരിച്ചു. ആറ്റിങ്ങല്‍ മാമം കുന്നുംപുറത്ത് രേവതിയില്‍ രമ്യ (30) ആണ് മകന്‍ അഭിദേവുമായി കിണറ്റില്‍ ചാടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവതി കുട്ടിയുമായി
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പോത്തൻകോട് നേതാജിപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. നേതാജിപുരം സ്വദേശി നഹാസിന്റെ വീടിന് നേർക്കാണ് ആക്രമണം നടന്നത്. നഹാസിന്റെ കൈ തല്ലിയൊടിച്ചു. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 അംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സ്കൂട്ടറുകൾ അക്രമിസംഘം തല്ലിത്തകർത്തു. തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. ഇന്നലെ രാത്രി
‘മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്‍റെ കാറിൽ മനഃപൂർവം ഇടിപ്പിച്ചു’; പരാതിയുമായി നടൻ കൃഷ്ണകുമാർ
നടൻ കൃഷ്ണകുമാറിൻ്റെ വാഹനത്തിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മനപൂർവം ഇടിപ്പിച്ചതായി പരാതി. വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും നടൻ പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.മുഖ്യമന്ത്രി രാവിലെ എം സി റോഡിലൂടെ പുതുപ്പള്ളിക്ക് പോയിരുന്നു. ഇതിനിടയിലാണ് സംഭവമെന്നാണ് പരാതി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് കൃഷ്ണ കുമാർ.
ബെംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണം നാളെ. ഇന്ന് കൗണ്ട്ഡൗൺ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ പേടകം തയ്യാറായതായി ഐഎസ്ആർഒ അറിയിച്ചു. രാവിലെ 11.50നാണ് വിക്ഷേപണം. ലോഞ്ച് റിഹേഴ്സൽ പൂർത്തിയായതായി ഐഎസ്ആർഒ ബുധനാഴ്ച അറിയിച്ചിരുന്നു. പിഎസ്എൽവി റോക്കറ്റാണ് പേടകത്തെ സൂര്യനടുത്തേക്ക് എത്തിക്കുക. സൂര്യനെക്കുറിച്ചുള്ള
മന്ത്രിമാരെ വേദിയിലിരുത്തി നടന്‍ ജയസൂര്യ നടത്തിയ വിമര്‍ശനത്തില്‍ വിവാദം വേണ്ടെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജയസൂര്യ പ്രതികരിച്ചത് നാട്ടിലെ മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടിയാണെന്നും കൃഷ്ണപ്രസാദ് പ്രതികരിച്ചു. തന്റെയും ജയസൂര്യയുടെയും പ്രതികരണത്തില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. തനിക്ക് പൈസ ലഭിച്ചത്
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വർധിപ്പിച്ച ടോൾ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല. ബസ്, ട്രക്ക്, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക്
ബെംഗളൂരൂ: ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തി ചന്ദ്രയാൻ 3. ലാൻഡറിലെ ഇൽസ (ഇൻസ്ട്രമെന്റ് ഫോർ ദി ലൂണാർ സെസ്മിക് ആക്ടിവിറ്റി) എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. ഐഎസ്ആർഒ എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന്റെ ഉറവിടം അന്വേഷിച്ചുവരികയാണെന്നും ഏജൻസി അറിയിച്ചു. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം