Home Articles posted by Editor (Page 1041)
Kerala News

പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം – പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടുറപ്പിക്കാന്‍ അവസാനവട്ട നീക്കങ്ങളുമായി സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. നാളെ നിശബ്ദപ്രചാരണം. 53 വര്‍ഷം
Kerala News

നടി അപർണ നായരുടെ മരണം – ഭർത്താവിന്റെ അമിത മദ്യപാനമെന്ന് കുടുംബം

തിരുവനന്തപുരം: സിനിമാ- സീരിയൽ താരം അപർണ നായരുടെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് കുടുംബം. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപർണയെ മരിച്ചനിലയിൽ കണ്ടത്. ഉടനെ തന്നെ അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. തുടർന്ന് ഐശ്വര്യയും ബന്ധുക്കളും ചേര്‍ന്ന് അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക്
Kerala News

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന സമരം അവസാനിപ്പിച്ചു

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഹർഷിന അവസാനിപ്പിച്ചു. കേസിൽ പ്രതിപ്പട്ടിക സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. 105 ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുമ്പിൽ ഹർഷിന സമരം ചെയ്യുകയായിരുന്നു. നീതി നിഷേധിക്കപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയതെന്ന് ഹർഷിന പറഞ്ഞു. സമരസമിതിയ്ക്ക് നന്ദി.
India News International News Sports

ഏഷ്യാ കപ്പിൽ ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ

ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന്
Kerala News

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഇന്ന് രാവിലെ10 ന് രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകൾ 30cm വീതമാണ് (ആകെ 60cm) ഉയർത്തുക. ഈ സാഹചര്യത്തിൽ സമീപ വാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ
Kerala News

കോട്ടയത്ത് പ്രസവ ശസ്ത്രക്രിയക്ക് ശേഷം നഴ്സ് ആശുപത്രിയിൽ മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതി പ്രസവ ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോൾ (27) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സായിരുന്നു. ആര്യമോളെ 22–ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Kerala News

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി – ബലാത്സംഗത്തിനു കൂട്ടുനിന്ന യുവതി അറസ്റ്റിൽ.

കോഴിക്കോട്∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിയായ യുവതിയാണ്
Kerala News

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് പ്രതികള്‍ക്ക് നോട്ടീസ് നല്‍കും

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസിലെ പ്രതികളെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പ്രതികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കും. സിആര്‍പിസി 41 എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കേസിലെ ഒന്നാം പ്രതി ഡോ. രമേശിനും നഴ്‌സുമാര്‍ക്കുമാണ് ഇന്ന് നോട്ടീസ് നല്‍കുക. നേരത്തെ എഫ്‌ഐആറില്‍ പ്രതികള്‍ ആയിരുന്ന മൂന്ന് ഡോക്ടര്‍മാര്‍
Kerala News

സംസ്ഥാനത്തു ശക്തമായ മഴ – ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ മധ്യ, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുന്നുണ്ട്. ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് മഴ കനക്കുമെന്നും കാലാവസ്ഥാ
India News

538 കോടി രൂപയുടെ തട്ടിപ്പ്: ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്ത് ഇ ഡി

ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബാങ്കില്‍നിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച കേസിലാണ് അറസ്റ്റ്. ഒരു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ ഡി അറസ്റ്റ്. ഇദ്ദേഹത്തെ നാളെ കോടതിയില്‍ ഹാജരാക്കും. ഈ വര്‍ഷം മെയ് ആദ്യം സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ്. കാനറ