ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് വിമർശനം ഉന്നയിച്ചതിനെതിരെയായിരുന്നു ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ അമിത് ഷാ രംഗത്തെത്തിയത്. ദേശീയ മാധ്യമമായ എൻഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.രാജസ്ഥാനിലെ ദുംഗർപൂരിൽ
210 കോടി രൂപയാണ് താരം ജയിലറിനായി ഇപ്പോള്‍ വാങ്ങിയിരിക്കുന്നത് നിലയ്ക്കാത്ത വിജയവുമായി തലൈവരുടെ ‘ജയിലർ’ ബ്ലോക്ക്ബസ്റ്റർ ഹിറ്റാകുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറുകയാണ് രജനികാന്ത്. ഓഗസ്റ്റ് 10-നാണ് ജയിലർ റിലീസിനെത്തിയത്. സാക്ക്നിൽക്കിന്റെ കണക്ക് പ്രകാരം ചിത്രം 22 ദിവസം കൊണ്ട് 328 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കിയത്.
കണ്ണൂർ ∙ എടക്കാട് വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്കൂളിന് സമീപത്തെ സാബിറ (43) യ്ക്കാണ് കുത്തേറ്റത്. ഇന്നു രാവിലെയാണ് സംഭവം. പരുക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെത്തിയ കുടുംബ സുഹൃത്താണ് തർക്കത്തിനിടയിൽ കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
ഇടുക്കി: ചെറുതോണിയില്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മൈലപ്പുഴ ആറ്റുപുറത്ത് ജെറിന്‍(29) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മൊബൈല്‍ ഫോണില്‍ റേഞ്ചില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി. 100 അടി ഉയരത്തിലുള്ള ബിഎസ്എന്‍എല്‍ ടവറിനു മുകളില്‍ കയറിയായിരുന്നു യുവാവിന്റെ പ്രതിഷേധം. ടവറിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുമെന്നായിരുന്നു ഭീഷണി. ദിവസങ്ങളായി
കാഞ്ഞിരംകുളം : പിതാവിന്റെ കൊലപാതകത്തിൽ പ്രതിയാക്കി ഒൻപതരവർഷത്തെ ശിക്ഷയ്ക്കുശേഷം മകൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻബഞ്ച് കുറ്റവിമുക്തനാക്കിയത്. സി.ബി.ഐ. കോടതിയാണ് ജ്യോതികുമാറിന് ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നത്. ചെയ്യാത്ത കുറ്റത്തിന് ഒൻപതരവർഷം ജയിലിൽ കിടന്നെങ്കിലും അവസാനം നീതികിട്ടിയെന്ന് ജ്യോതികുമാർ പറഞ്ഞു.2004-ഫെബ്രുവരി 16-നാണ് കാഞ്ഞിരംകുളം ചാവടിയിൽ
ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്കു സഹല എത്താതെ വന്നതോടെ താമസസ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു. കോഴിക്കോട്: നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. വയനാട് സുൽത്താൻ ബത്തേരി നെൻമേനി അരങ്ങാൽ ബഷീറിന്റെ മകള്‍ സഹല ബാനു (21) ആണ് മരിച്ചത്. പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു.ഡ്യൂട്ടിക്കു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പൊലീസുകാര്‍ക്ക് മര്‍ദ്ദനം. എസ്‌ഐ അനൂപ്, സിപിഒ കിഷോര്‍ കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 12 മണിയോടെ ഉപ്പള ഹിദായത്ത് നഗറില്‍ വെച്ചാണ് സംഭവം. രാത്രികാല പട്രോളിംഗിനിടെ അഞ്ച് പേരടങ്ങുന്ന സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ എസ്‌ഐയുടെ കൈയ്ക്ക് പൊട്ടലുണ്ട്. മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ക്കായ് പൊലീസ്
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ബാറ്റിംഗ് തുടങ്ങാൻ പോലുമാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ തകർത്തിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര, തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം
പ്രഗ്യാൻ റോവർ പ്രവർത്തനം അവസാനിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. എപി എക്സ് എസ് , ലിബ്സ് പേ ലോഡുകൾ ഓഫായി. ഇന്ത്യയുടെ ലൂണാർ അംബാസിഡറായി റോവർ തുടരുമെന്നും ഐ എസ് ആർ ഒ വ്യക്തമാക്കി. ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ 3 മുൻകൂട്ടി തീരുമാനിച്ച എല്ലാ ഘട്ടങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കിയാണ് സുരക്ഷിതമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. വിക്രം ലാൻഡറിലെ നിരീക്ഷണങ്ങൾ ഐഎസ്ആർഒ