അങ്കാറ: തുർക്കിയിൽ ഹെലികോപ്റ്റർ ആശുപത്രികെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ആശുപത്രിക്ക് മുകളിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച ആംബുലൻസ് ഹെലികോപ്റ്റർ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. കോവളത്ത് ഇന്ന് വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സമ്മേളന നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയാകും. പുതിയ ജില്ലാ കമ്മിറ്റിയെ സമ്മേളനം ഇന്ന് തിരഞ്ഞെടുക്കും. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേയ്ക്കുള്ള പ്രതിനിധികളെയും യോഗം
കൊല്ലം: കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് മരിച്ച സന്ധ്യ സെബാസ്റ്റ്യൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശിയാണ് സന്ധ്യ. 11 മണിക്ക് മുക്കോട് ക്രിസ്ത്യൻ ദേവാലയത്തിലാണ് സംസ്ക്കാരം ചടങ്ങുകൾ നടക്കുക. അതേ സമയം, ഒമ്പത് ദിവസം കഴിഞ്ഞിട്ടും കുടിവെള്ളം എത്താത്ത സാഹചര്യത്തിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. ശാസ്താംകോട്ടയിൽ നിന്നുള്ള പ്രധാന
ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്. അല്ലു അർജുൻ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റർ അധികാരികൾ പൊലീസിനെ ഡിസംബർ രണ്ടിന് കണ്ടിരുന്നു. എന്നാൽ തിരക്ക്
വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. വൈകുന്നേരം നാലിനാണ് ജോസ് കെ.മാണി മുഖ്യമന്ത്രിയെ കാണുക. കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും ജോസ് കെ.മാണിയ്ക്ക് ഒപ്പമുണ്ടാകും. വനനിയമ ഭേദഗതി സംബന്ധിച്ച് മലയോരത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വലിയ ആശങ്കയുണ്ട്. ക്രൈസ്തവ സഭകളും ആശങ്ക
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നു എന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചത്. കാര്‍ഡിയോളജി ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംടി. മറ്റ് വിദഗ്ധ ഡോക്ടര്‍മാരും എംടിയെ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ
എക്സാലോജിക് മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ ബെഞ്ച് കേസില്‍ വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞതവണ കേസില്‍ വാദം കേള്‍ക്കവേ സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് എസ്എഫ്‌ഐഒ കോടതിയില്‍ ഉന്നയിച്ചത്. സിഎംആര്‍എല്‍ പണം നല്‍കിയത് ഭീകര പ്രവര്‍ത്തനങ്ങളെ
കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും. ആത്മഹത്യക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി എബ്രഹാം ജീവനക്കാരായ ബിനോയി, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജില്ല കമ്മറ്റി അംഗം വി ആര്‍ സജിയുടെ മൊഴിയും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ന്യൂജനറേഷൻ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി. വട്ടിയൂർക്കാവ് സ്വദേശി അൽബെസ്സി (30) യും ജിജോ ജോസ് എന്ന മറ്റൊരു യുവാവുമാണ് വിവിധ കേസുകളിലായി പിടിയിലായത്. അൽബെസ്സിയിൽ നിന്നും 2.40 ഗ്രാം മെത്താംഫിറ്റമിനും ജിജോയുടെ കൈയ്യിൽ നിന്നും 0.91.91 ഗ്രാം മെത്താംഫിറ്റമിനുമാണ് പിടിച്ചെടുത്തത്. നഗരത്തിൽ വിൽപ്പന നടത്താായി ബൈക്കിൽ വരവെയാണ് ഇരുവരെയും
തമിഴ്‌നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടി എത്തി തല്ലി. കഴിഞ്ഞ നിരവധി തവണയായി പെണ്‍കുട്ടി മുത്തശനെ കാണാന്‍ ജയിലില്‍