കൊച്ചിയിൽ വൻ രാസ ലഹരി വേട്ട. കലൂർ കറുകപ്പള്ളിയിൽ 69ഗ്രാം എംഡി എം എ യുമായി കാസർകോട് സ്വദേശി അബ്ദുൽസലീമിനെ പോലീസ് പിടികൂടി. കാസർഗോഡ് പുതുമ ബോറ സ്വദേശിയായ അബ്ദുൽ സലീം സഞ്ചരിച്ചിരുന്ന കാറിന്റെ ഉള്ളിലാണ് 13 പാക്കറ്റുകളിലായി എംഡി എം എ സൂക്ഷിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ
രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പേര് മാറ്റുമെന്ന വിവാദം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നല്ല രീതിയിൽ പ്രചരണം നടത്തിയെന്നും നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.ആവേശ തിമിർപ്പോടെ ജനം വോട്ട് ചെയ്യുന്നു. ഈസി വാക്ക് ഓവർ ആകുമെന്നാണ് കോൺഗ്രസ് കരുതിയതെന്നും അവര്‍ക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.മുന്നാക്ക ക്ഷേമ
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന് സർവാധികാരം നൽകാനുള്ള അജണ്ടയുടെ ഭാഗമാണിത്. ബിജെപിക്ക് ഹിതകരമല്ലാത്ത സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തി, കുറുക്കുവഴിയിലൂടെ സംസ്ഥാന ഭരണം കയ്യാളാനുള്ള നീക്കമാണിത്. ഇതിനെതിരെ ജനാധിപത്യ സമൂഹം മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇന്ത്യയെന്ന ആശയവും പാർലമെന്ററി
കാസർഗോഡ് – എൻഡോസൾഫാൻ ദുരിത ബാധിതർ പട്ടികയിൽ ഉൾപ്പെടുത്തി മതിയായ കാരണമില്ലാതെ പുറത്താക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ശക്തമാക്കാൻ സമര സമിതി . സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിൽ അനിശ്ചിത കാല നിരാഹാരമുൾപ്പെടെ പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചു. തുടക്കത്തിൽ ഒക്ടോബർ അഞ്ചാം
കോട്ടയം: പുതുപ്പളളിയിൽ പോളിങ് പുരോഗമിക്കുന്നു. ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണർക്കാട് എൽപി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. മണർക്കാട് പളളിയിലെത്തി തന്റെ പിതാവിന്റെ കല്ലറയിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് ജെയ്ക് സി തോമസ് വോട്ട് ചെയ്യാനെത്തിയത്. വികസന സംവാദത്തിൽ നിന്ന് ഒളിച്ചോടിയത് യുഡിഎഫ് ആണെന്ന് ജെയ്ക് സി തോമസ് ഇന്ന് പ്രതികരിച്ചിരുന്നു. ഈ വോട്ടെടുപ്പ് പുതിയ
പുതുപ്പള്ളിയില്‍ ചര്‍ച്ചയായത് 53 വര്‍ഷക്കാലത്തെ വികസനവും കരുതലുമാണെന്ന് ചാണ്ടി ഉമ്മന്‍. ഓരോ വോട്ടും ചര്‍ച്ചയായെന്നും വികസനവും കരുതലും എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ചെന്നും അത് ചര്‍ച്ചയാക്കിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ചാണ്ടി. കഴിഞ്ഞ കുറേക്കാലമായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വേട്ടയാടുകയാണെന്നും അദ്ദേഹം
ഇന്ന് അധ്യാപക ദിനം. ക്ലാസ് മുറിയുടെ നാലുചുവരുകള്‍ക്കപ്പുറത്ത് ജീവിതസത്യങ്ങളിലേക്കും സമൂഹയാഥാര്‍ത്ഥ്യങ്ങളിലേക്കും കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നവരാണ് നല്ല അധ്യാപകര്‍. വരും തലമുറയെ മനുഷ്യസ്‌നേഹത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുന്നവര്‍. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ
ഇടതു സ്ഥാനാർത്ഥി ഇനിയെങ്കിലും നുണപ്രചരണം അവസാനിപ്പിക്കണമെന്ന് അച്ചു ഉമ്മൻ. ചെളിവാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നത് സ്വയം വിശ്വാസമില്ലാത്തതുകൊണ്ട്. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് പുതുപ്പള്ളിയിൽ. ഇതുപോലെ അനുകൂല സാഹചര്യം മുൻപുണ്ടായിട്ടില്ല. തികഞ്ഞ വിജയപ്രതീക്ഷ ഉണ്ടെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു. അതേസമയം പുതുപ്പള്ളിയിലെ വിധി ജനങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു.