Home Articles posted by Editor (Page 1031)
Kerala News

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി സംഘവും നാട്ടുകാരും ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ വീണ്ടും ലഹരി സംഘവും നാട്ടുകാരും ഏറ്റുമുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെ ലഹരി സംഘത്തിന്റെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ആളൊഴിഞ്ഞ വീട്ടിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്.
Kerala News

ഉമ്മൻ ചാണ്ടിക്കെതിരായ പീഡനപരാതി ഗൂഢാലോചന – ഗണേഷ് കുമാറിനെയും വിവാദ ദല്ലാളെയും പരാമർശിച്ച് CBI

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ലൈംഗിക പീഡന കേസില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍, കേസിൽ ഗൂഢാലോചന നടന്നതായി സിബിഐ. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്,
Kerala News

ഐസിയു പീഡന കേസ്; അന്വേഷണത്തിലുണ്ടായത് ​ഗുരുതര വീഴ്ച

യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടില്ലെന്നതാണ് ഇതിന് ഡോക്ടർ നൽകുന്ന വിശദീകരണം. സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവമോ പരിക്കുകളോ ഇല്ലാത്തതിനാൽ സാംപിൾ ശേഖരിച്ചില്ലെന്നാണ് ഡോക്ടറുടെ മൊഴി. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസ് അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നാണ് ഡോക്ടറുടെ മൊഴി. ഗൈനക്കോളജിസ്റ്റ്
International News Sports

സബലങ്കയെ വീഴ്ത്തി; യു എസ് ഓപ്പൺ കിരീടം കോകോ ഗൗഫിന്

യു.എസ് ഓപ്പൺ കിരീടം അമേരിക്കൻ കൗമാരതാരം കൊകൊ ഗൗഫിന്. ബെലാറസ് താരം സബലെങ്കയെ അട്ടിമറിച്ചാണ് ഗൗഫിന്റെ കിരീടനേട്ടം. ആർതുർ ആഷെ സ്റ്റേഡിയത്തിൽ രണ്ട് മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗൗഫ് യു.എസ് ഓപ്പണിൽ മുത്തമിട്ടത്. സ്കോർ: 2-6, 6-3, 6-2 ട്രാസി ഓസ്റ്റിനും സെറീന വില്യംസിനും ശേഷം യു.എസ് ഓപ്പൺ കിരീടം നേടുന്ന യു.എസിന്റെ മൂന്നാമത്തെ കൗമാരതാരമാണ് ഗൗഫ്. 1999ൽ
Kerala News

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലേയും വടക്കൻ കേരളത്തിലേയും മലയോര മേഖലകളിൽ മഴ ശക്തമായേക്കും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽയെല്ലോ അലേർട്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള – കർണാടക – ലക്ഷദ്വീപ്
Gulf News India News International News

ജി20 – ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വരുന്നു പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ജി 20യില്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. ഇതിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജി20 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം
Kerala News

ആലുവ പീഡനം – പ്രതി നേരത്തേതന്നെ കുട്ടിയെ കണ്ടുവച്ചുവെന്ന് പൊലീസ്, രണ്ടുപേർ കൂടി പ്രതികൾ ആയേക്കും

ആലുവ പീഡനക്കേസിൽ രണ്ട് പേർ കൂടി കേസിൽ പ്രതികൾ ആയേക്കും.കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് രണ്ടുപേരും. ഇവരാണ് ക്രിസ്റ്റിൻ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുന്നത്. ഇവരാണ് പെൺകുട്ടിയുടെ വീട്ടിൽ അച്ഛൻ ഇല്ല എന്ന വിവരം ക്രിസ്റ്റിൻ രാജിന് നൽകിയതെന്ന് പൊലീസ് സംശയിക്കുന്നു. മോഷണ മുതൽ വിൽക്കാൻ എത്തിയപ്പോൾ ഇവരുടെ വീട്ടിൽ വച്ചാണ് കുട്ടിയെ
Kerala News

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ വാഹനം ഇടിച്ച് മരിച്ച സംഭവം, കൊലപാതകം

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ആദിശേഖർ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. ക്ഷേത്ര മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തത് തന്നെയാണ് പ്രകോപന കാരണം എന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.  മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തപ്പോൾ ആദിശേഖറിനെ പ്രതി വഴക്ക് പറഞ്ഞിരുന്നു. ഇക്കാര്യം കുട്ടി വീട്ടിൽ അറിയിച്ചിരുന്നു. എങ്കിലും അപകടം
India News International News Top News

ജി.20 യ്ക്ക് ശേഷം ഇന്ത്യയിൽ ക്വാഡ് സമ്മേളനം കൂടി നടന്നേക്കും

ജി.20 യ്ക്ക് ശേഷം ഇന്ത്യയിൽ ക്വാഡ് സമ്മേളനം കൂടി നടന്നേക്കും. ജനുവരിയിൽ ഇന്ത്യ ക്വാഡ് ഉച്ചകൊടിയ്ക്ക് ആതിധേയത്വം വഹിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ക്വാഡ് യോഗത്തിന് ആതിധേയത്വം വഹിയ്ക്കാനുള്ള താത്പര്യം ഇന്ത്യ അംഗരാജ്യങ്ങളെ അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ക്വാഡ് രാഷ്ട്ര തലവന്മാരെ മുഖ്യാതിധികളാക്കാനും ഇന്ത്യയുടെ നീക്കമുണ്ട്. അമേരിക്ക, ഇന്ത്യ, ഒസ്‌ട്രേലിയ,
Kerala News

നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു – തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അപൂര്‍വനേട്ടം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ നടത്തിയത്. സങ്കീര്‍ണ