പത്തനംതിട്ട: പത്തനംതിട്ടയിൽ എം സി റോഡിൽ വാഹനാപകടത്തിൽ രണ്ട് മരണം. പന്തളം കുരമ്പാല അമൃത വിദ്യാലയത്തിന് മുമ്പിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിക്കുകയായിരുന്നു. ഡെലിവറി വാനിൽ ഉണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കിഴക്കമ്പലം സ്വദേശി 48 വയസ്സുള്ള ജോൺസൺ മാത്യു ആലുവ ഇടത്തല
ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. 76 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു. ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് ആയിരുന്നു. കരള്‍ അര്‍ബുദത്തിന്റെ നാലാം സ്‌റ്റേജിലായിരുന്ന പി പി മുകുന്ദന്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. 8.11ഓടെയാണ് മരണം
പാർലമെന്റിലെ 306 സിറ്റിംഗ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് കണക്കുകൾ. 306 സിറ്റിംഗ് എം.പിമാർക്കെതിരെയുള്ള കേസുകളിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകളാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ടിലാണ് കണ്ടെത്തൽ.പാർലമെന്റിലെ ആകെയുള്ളതിൽ 40% എം.പിമാരും ക്രിമിനൽ കേസ് പ്രതികളാണെന്നാണ് റിപ്പോർട്ട്. കേസുള്ള എം.പിമാർ കൂടുതലുള്ളത് ഭരണകക്ഷിയായ
കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്. കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങൾ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും
നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കന്റോണ്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1, 2, 3, 4, 5, 12, 13, 14, 15മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1, 2, 3, 4, 5, 12, 13,
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക-
സംസ്ഥാനത്ത് നാല് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതായി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്‍, മാതൃസഹോദരന്‍ 25 വയസുകാരന്‍, ഇന്നലെ മരണമടഞ്ഞ 40 വയസുകാരന്‍, ആദ്യം മരണമടഞ്ഞ 47 വയസുകാരൻ എന്നിവർക്കാണ് നിപ സ്ഥിരീകരിച്ചത്. നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്,
കോഴിക്കോട്ടെ അസ്വാഭാവിക പനി മരണങ്ങള്‍ നിപ മൂലമാണെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ജില്ല ഇപ്പോള്‍ കനത്ത ആരോഗ്യ ജാഗ്രതയിലാണ്. നിപ വൈറസിന്റെ ലക്ഷണങ്ങളും പ്രതിരോധിക്കാനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും പരിശോധിക്കാം. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍
സംസ്ഥാനത്ത നിപ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അറിയിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സ്രവ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിപ
ഇന്ത്യൻ ബോക്‌സ് ഓഫീസിലെ എതിരാളികളില്ലാത്ത രാജാവാണ് താനെന്ന് തെളിയിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പഠാനൊ’പ്പം വർഷം ആരംഭിച്ച താരം ആക്ഷൻ ത്രില്ലർ ‘ജവാനി’ലൂടെ വിജയ പരമ്പര തുടരുകയാണ്. ഇതോടെ ഒരു വർഷം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് നടൻ എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് എസ്ആർകെ.