Home Articles posted by Editor (Page 1023)
Kerala News

ആറ്റുകാൽ ക്ഷേത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത പ്രസിഡന്റാകുന്നത്. ഇന്ന് രാവിലെ വി.ശോഭ താക്കോൽ ഏറ്റുവാങ്ങിയ ശേഷം ഓഫീസിലെത്തി ചുമതലയേൽക്കുകയായിരുന്നു. നേരത്തെ വൈസ്
Kerala News

മന്ത്രി സ്ഥാനത്തിന് വേണ്ടി പിടിവലി; ആവശ്യവുമായി മുന്നണികള്‍

മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ കത്ത് നല്‍കി. മന്ത്രിസ്ഥാനത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും രംഗത്തെത്തി. അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടന
Entertainment Kerala News

‘സ്ത്രീയുടെ രൂപത്തിലുള്ള ചലിക്കാത്ത പ്രതിമ പോലും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നു : ഭാഗ്യലക്ഷ്മി

അലൻസിയറിന്റെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അദ്ദേഹത്തിനെതിരെ മീ ടൂ ആരോപണം ഉൾപ്പെടെ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ സമൂഹം നിസ്സാരമായി എടുത്തതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സ്ത്രീ വിരുദ്ധത സംസാരികുന്നവർക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വല്യ കൈയടി കിട്ടുന്നുണ്ട് . ആ ധൈര്യത്തിലാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും
Kerala News

മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോർ കെഎ. സതീഷ് കുമാറിനായി പിപി കിരണിൽ നിന്ന് എസി മൊയ്തീൻ മൂന്നു കോടി രൂപ വാങ്ങി നൽകി. കരുവന്നൂർ ബാങ്കിൽ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് എസി മൊയ്തീനാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂർ ബാങ്ക് എന്നും ജിഷോർ പറഞ്ഞു.
Entertainment Kerala News

‘അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകൾ, സ്ത്രീവിരുദ്ധ പരാമർശം ആവർത്തിച്ച് അലൻസിയർ

സ്ത്രീവിരുദ്ധ പരാമർശം ആവർത്തിച്ച് നടൻ അലൻസിയർ. അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകളാണെന്ന് അലൻസിയർ പറഞ്ഞു. ഒരു ആൺ പ്രതിമ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകുമായിരുന്നു. ഇത് ഒരു ഗുണവുമില്ല. സമൂഹത്തിൽ പുരുഷന്മാർക്ക് നീതികേടുണ്ട് എന്നും താരം പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനത്തിനിടെ താൻ പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശത്തിന് മാപ്പ് പറയില്ലെന്നും അലൻസിയർ പറഞ്ഞു.
Kerala News

മന്ത്രിസഭാ പുന:സംഘടന നവംബറില്‍; എ എന്‍ ഷംസീറിനെ മാറ്റും, വീണാ ജോര്‍ജ്ജ് സ്പീക്കറാകും

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറില്‍. ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം. സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യത. എഎന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റും. വീണാ ജോര്‍ജ്ജ് പകരം സ്പീക്കറായേക്കും. ഷംസീറിനെ മാറ്റുന്ന വിഷയത്തിൽ നിയമസഭാ സമ്മേളനത്തിനിടയിൽ
International News

റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസ്; ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം ചുമത്തി

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം ചുമത്തി. അഞ്ച് വര്‍ഷം മുന്‍പ് റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കേസ്. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ മത്സരിക്കാനിരിക്കെയാണ് മകന്റെ പേരിലുള്ള കേസ്. ഡെലവെയറിലെ യുഎസ്
Entertainment Kerala News

‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, വിവാദ പരാമര്‍ശവുമായി അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരായ നടന്‍ അലന്‍സിയറിന്റെ വിചിത്ര ആരോപണം വിവാദത്തില്‍. പുരസ്‌കാര വിതരണ വേദിയില്‍ വച്ച് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞതാണ് വിവാദമാകുന്നത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണമെന്ന് അലന്‍സിയര്‍ പറയുന്നു. ആണ്‍കരുത്തുള്ള പ്രതിമ നല്‍കുന്ന അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം
Kerala News

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. ആന അരിച്ചാക്കുകൾ വലിച്ചു പുറത്തിട്ടു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.
Kerala News

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് തന്നെയാണ് പുതിയ കേസ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് നാലുപേർ ചികിത്സയിലാണ്.