കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും പുതിയ നിപ കേസുകള്‍ ഇല്ല. നിലവില്‍ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ നിലവിലുള്ളത് ആകെ 1233 പേരാണ്. കോഴിക്കോട് മെഡിക്കല്‍
കുട്ടനാട്ടിലെ സിപിഐഎം വിഭാഗീയതയില്‍ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് മറുപടിയുമായി രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍. സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നാണ് പ്രതികരണം. കോണ്‍ഗ്രസിലേക്കോ ബിജെപിയിലേക്കോ അല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ പോകുന്നത് സിപിഐയിലേക്കാണ്. പാര്‍ട്ടി വിട്ടവരുടെ പട്ടിക പുറത്തുവിടാന്‍
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ശ്രീലങ്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കി. 51 റൺസ് എന്ന അനയാസ വിജയലക്ഷ്യം 6.1 ഓവറിലൽ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഓപ്പണർമാരായി ഇറങ്ങിയ ഇഷാൻ കിഷനും(23*) ശുഭ്മാൻ ഗില്ലും(27*) ഇന്ത്യയ്ക്ക് ഈസി വിൻ സമ്മാനിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73ാം പിറന്നാള്‍. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കുറി പിറന്നാള്‍ ആഘോഷത്തിനൊപ്പം പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം 1950 സെപ്തംബര്‍ 17നാണ് നരേന്ദ്ര മോദിയുടെ ജനനം
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറംം കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മധ്യകേരളത്തിലേയും വടക്കന്‍ കേരളത്തിലേയും മലയോര
മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുള്ള പൊലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. താമരശേരിയിൽ ലഹരി ക്യാമ്പ് നടത്തിയ സ്ഥലത്തിൻ്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തെത്തിയത്തിന് പിന്നാലെയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്.
കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം തിങ്കളാഴ്ച ജില്ലയിലെത്തും. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
നിപ രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാള്‍ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയും പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ
മലപ്പുറം: വളാഞ്ചേരിയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. വളാഞ്ചേരി മജ്‌ലിസ് കോളേജിൽ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു പ്രസാദ്. ഇന്ന് പുലർച്ചെ വളാഞ്ചേരി-മൂച്ചിക്കൽ ബൈപാസിന് സമീപമാണ് അപകടമുണ്ടായത്. അധ്യാപകൻ സഞ്ചരിച്ച ബൈക്ക് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറിയ
ബ്രസീലിൽ വിമാനം തകർന്ന് വീണ് 14പേർ കൊല്ലപ്പെട്ടു. വടക്കൻ പട്ടണമായ ബാഴ്‌സലോസിലാണ് അപകടം നടന്നത്. ശനിയാഴ്ച വിമാനം തകർന്ന് 14 പേർ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട