Home Articles posted by Editor (Page 1011)
Kerala News

വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം:കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിത കമ്മിഷന്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു.
Kerala News

അയ്യന്തോള്‍ സഹകരണ ബാങ്കിലും തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പെന്ന് അനിൽ അക്കര

അയ്യന്തോൾ സഹകരണ ബാങ്കിൽ വായ്‌പ്പാ തട്ടിപ്പിന് ഇരയായി ദമ്പതികൾ. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശികളായ ശാരദ കുട്ടികൃഷ്ണൻ ദമ്പതികൾക്കാണ് പണം നഷ്ടമായത്. ദമ്പതികളുടെ പേരിൽ ഒരു കോടിയിലധികം രൂപയുടെ ലോണെടുത്ത് മലപ്പുറം സ്വദേശി മുങ്ങി. ബാങ്ക് അധികൃതരുടെ അറിവോടെയാണ് തട്ടിപ്പെന്ന ദമ്പതികൾ വ്യക്തമാക്കി. മലപ്പുറം സ്വദേശി ലോൺ എടുത്തത് വ്യാജ മേൽ വിലാസം സൃഷ്‌ടിച്ച്‌. മലപ്പുറം വളയംകുളം സ്വദേശി
Kerala News

‘ആന്റണി മകനെ സ്വീകരിച്ചു, കൃപാസനത്തിൽ അനുഭവസാക്ഷ്യമായി വിശദീകരിച്ച് എലിസബത്ത് ആന്റണി

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനിൽ ആന്റണിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും എലിസബത്ത് ആന്റണി പറഞ്ഞു. എ.കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനത്തിൽ എലിസബത്ത് ആന്റണി അനുഭവ സാക്ഷ്യമായി പറഞ്ഞു.  ‘എന്റെ ഭർത്താവ് അവിശ്വാസിയാണ്.
Kerala News

ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ; കാരണം സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്

സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങുകയായിരുന്നു. വിഡിയോയിലും ഇത് വ്യക്തമാണ്. സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപേ
Entertainment Kerala News

സുരേഷ് ഗോപി തൃശൂരില്‍ തന്നെ; പുതിയ ചുമതല ഏറ്റെടുക്കാന്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം

സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ നടന്‍ സുരേഷ് ഗോപിയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് ബിജെപി നേതൃത്വം. പുതിയ നിയമനം തൃശൂര്‍ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ നിയമനം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ആര്‍.മാധവനെ
Kerala News

കൊച്ചിയിൽ ശക്തമായ മഴ; ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട്

കൊച്ചിയിൽ ശക്തമായ മഴ. ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. റോഡിലെ വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാരെല്ലാം ദുരിതത്തിലായി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. എന്നാൽ പാലക്കയത്ത് നിന്ന് ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. പാലക്കയത്ത് ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞു. ഇന്നലെ
Kerala News

കരുവന്നൂർ തട്ടിപ്പ്: സതീഷ് കുമാറും അരവിന്ദാക്ഷനും ഹോട്ടൽ നടത്തിപ്പിൽ പങ്കാളികൾ; ശബ്ദരേഖ പുറത്ത്

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്ന നിര്‍ണ്ണായക ശബ്ദരേഖ പുറത്ത്. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, മധു അമ്പലപുരം എന്നിവര്‍ അടക്കം ആറുപേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍
India News International News Sports

ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ

മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് ജയതുടക്കം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മിച്ചൽ മാർഷിനെ പുറത്താക്കി ഷമി ആദ്യ വിക്കറ്റ് എടുത്തു. പിന്നാലെ വന്നവരെല്ലാം നന്നായി കളിച്ചു തുടങ്ങി. എന്നാൽ ആർക്കും വലിയ സ്കോറിലെത്താൻ സാധിച്ചില്ല. 52 റൺസെടുത്ത ഡേവിഡ് വാർണറാണ് ഉയർന്ന സ്കോർ നേടിയത്. 45 റൺസെടുത്ത ജോഷ്
Kerala News

പി. എൻ. പണിക്കർ ഫൗണ്ടേഷൻ ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകൾ; ഇന്ന് വൈകുന്നേരം 4 മണിക്ക്

പി. എൻ. പണിക്കർ ഫൗണ്ടേഷൻ ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകൾ. 2023 സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പി. എൻ. പണിക്കർ നോളജ് ഹാളിൽ വച്ച്. 2011 മുതൽ മുടക്കം ഇല്ലാതെ എല്ലാ ആഴ്ചകളിലും സംഘടിപ്പിച്ചു വരുന്നു. ഇന്നത്തെ വിഷയം വിശ്വസാഹിത്യ വിജ്ഞാപന കോശവും മലയാളവും. മുഖ്യപ്രഭാഷണം :ശ്രീ.തുമ്പമൺ തങ്കപ്പൻ. മുൻ എഡിറ്റർ സർവ്വവിജ്ഞാനകോശം. എല്ലാവരെയും പി.എൻ. പണിക്കർ.
India News

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; പഠനസമിതിയുടെ ആദ്യ യോ​ഗം ഇന്ന്

ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ ഏഴംഗ ഉന്നതതല സമിതിയാണ് യോഗം ചേരുക. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് റിപ്പോർട്ട്‌ നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്.