Home Articles posted by Editor (Page 1007)
Entertainment India News

‘കിങ് ഖാൻ’; 1000 കോടി കടന്ന് ഷാരൂഖ് ചിത്രം ‘ജവാന്‍’

വേള്‍ഡ് ബോക്‌സോഫീസില്‍ ആയിരം കോടി ക്ലബ്ബില്‍ കയറി ഷാരൂഖ് ചിത്രം ജവാന്‍. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം ആയിരം കോടി ക്ലബ്ബില്‍ എത്തിയ വിവരം എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. സംവിധായകന്‍ അറ്റ്‌ലീയും എക്‌സ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ദൈവം കരുണയുള്ളവനാണ്, എല്ലാവനര്‍ക്കും നന്ദി,
India News International News Sports

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ കെട്ടുകെട്ടിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് സ്വർണം. 19 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 117 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 97 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി 4 ഓവറിൽ വെറും 6 റൺസ് വിട്ടുനൽകി ടിറ്റസ് സാധു 3 വിക്കറ്റ് വീഴ്ത്തി. 25 റൺസ് നേടിയ ഹാസിനി പെരേരയാണ്
Kerala News

കൊല്ലം ചടയമംഗലത്തു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരുക്ക്

കൊല്ലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരുക്ക്. ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പരുക്കേറ്റവരിൽ രണ്ടു പേരെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലും മറ്റുള്ളവർ കടക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.
Kerala News

ഇല്ലാത്ത ലോണിന്റെ പേരില്‍ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചതായി പരാതി

ഇല്ലാത്ത ലോണിന്റെ പേരില്‍ നോട്ടീസ് ലഭിച്ചതായി പരാതി. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമായ എംകെ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി. പരാതി നല്‍കിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് നെടുപുഴ വട്ടപ്പിന്നി സ്വദേശി കെഎസ് ഷാബു വിജിലന്‍സ് കോടതിയെ സമീപിച്ചു. ലേലത്തിന്റെ നോട്ടീസ് വരെ വസ്തുവില്‍ പതിച്ചെന്ന് കെഎസ് ഷാബു. തന്റെയും ഭാര്യയുടേയും പേരിലാണ്
Entertainment Kerala News

സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട്

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം കൊച്ചി രവിപുരത്തെ സ്മശാനത്തിൽ നടക്കും. കെ.ജി.ജോർജിൻറെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം. രാവിലെ 11 മണി മുതൽ 3 വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. ആറുമണിക്ക് വൈഎംസിഎ ഹാളിൽ അനുശോചന യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഗോവയിൽ ആയിരുന്ന കെ ജി ജോർജിന്റെ ഭാര്യയും മകനും ദോഹയിൽ നിന്ന്
Kerala News

കോട്ടയത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിൽ പ്രതി റോബിനായുള്ള തെരച്ചിൽ ഊർജിതമാക്കി

കോട്ടയത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിൽ പ്രതി റോബിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് പൊലീസിന് നേരെ നായകളെ അഴിച്ചു വിട്ട ശേഷം റോബിൻ ഓടി രക്ഷപെട്ടത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക
Kerala News

ഷാരോൺ വധ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും.

ഷാരോൺ വധ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ മോചിത ആകാൻ സാധിക്കുകയുള്ളൂ. പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം
India News

ഗുജറാത്തിലെ സൂറത്തില്‍, ‘നഷ്ടമായ കോടികളുടെ വജ്രം കണ്ടെത്താൻ നെട്ടോട്ടമോടുന്ന ആളുകൾ’, വീഡിയോ വൈറൽ

കളഞ്ഞുപോയ കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ കണ്ടെത്താൻ ഒരു നഗരം മുഴുവൻ അരിച്ചുപെറുക്കി നാട്ടുകാർ. റോഡില്‍ ഒരു പാക്കറ്റ് ഡയമണ്ട് നഷ്ടപ്പെട്ടു എന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് വജ്രം കണ്ടെത്താനുള്ള ആളുകളുടെ നെട്ടോട്ടം. നഗരത്തിന്റെ മുക്കിലും മൂലയിലും നാട്ടുകാർ അരിച്ചുപെറുക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ് കൗതുകകരമായ ഈ
Kerala News

ആലുവ, വീട്ടില്‍ എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

ആലുവയില്‍ ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് ആന്റണിയെ സസ്പന്‍ഡ് ചെയ്തു. എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് സസ്പെൻഡ് ചെയ്തത്. എക്സൈസിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷുമാണ് കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഷെഡില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. ജോയ് ആന്റണിയുടെ
Kerala News

പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം

പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തിൽ