Home Articles posted by Editor (Page 1004)
Kerala News

വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പു; സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു.

വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. കോഴിക്കോട് പ്രത്യേക കോടതി സജീവനെ മൂന്നുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽ തന്നെ വിട്ടു.
Kerala News Top News

ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം

ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ.  പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ
Kerala News

“മാനവിക സദസ്സ്” ; മുജാഹിദ് 10- മത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണോൽഘാടനം തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടന്നു.

തിരുവനന്തപുരം; മാനവിക സദസ്സ് മുജാഹിദ് 10- മത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണോൽഘാടനം ഇന്ന് വൈകുന്നേരം 4 .30 നു തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടന്നു. ഉദ്ഘാടനം അഡ്വക്കേറ്റ് വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. യാസർ അറഫത്ത് സുല്ലമി സ്വാഗതം ചെയ്തു. നാസർ സലഫി അധ്യക്ഷത വഹിക്കുകയും പ്രസീഡിയം പി കെ കരീം, ഷാജഹാൻ ഫാറൂഖി, പി കെ അബ്ദുൽ ഖാദർ. വിഷയാവതരണം ഇർഷാദ് സ്വലാഹി. പ്രഭാഷണം കാര്യവട്ടം
Agriculture Kerala News

നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കൊടുത്തുതീർക്കണം; സപ്ലൈകോയ്ക്ക് ഹൈക്കോടതിയുടെ നിർദേശം

നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കർഷകർക്ക് കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി. ഒക്ടോബർ 30 നകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സപ്ലൈക്കോയ്ക്ക് നിർദേശംനൽകി. ബാങ്ക് ഇടപാട് കഴിയില്ലായെന്ന് കർഷകർ നിലപാടെടുത്താൽ തുക കൊടുക്കാനുള്ള ഉത്തരവ് സപ്ലൈക്കോ ഏത് വിതെനെയും നടപ്പാക്കണമെന്നാണ് കർഷകരുടെ നിർദേശം. തുക ബാങ്ക് വഴി കൊടുക്കാമെന്ന നിലപാട് കർഷകരുടെ മുന്നിലേക്ക് സപ്ലൈക്കോയ്ക്ക്
Kerala News

‘ഒക്കത്തും തോളത്തും ഇരുത്തി മന്ത്രിമാരെ വഷളാക്കി, മുഖ്യമന്ത്രിയുടെ മുഖം വികൃതം’; സിപിഐ സംസ്ഥാന കൗൺസിൽ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതം. കേരളീയം കൊണ്ട് കാര്യമില്ല. രണ്ടര വർഷം സർക്കാർ ഒന്നും ചെയ്‌തില്ല. മണ്ഡലംസദസിന് പോയിട്ട് കാര്യമില്ല. സിപിഐ മന്ത്രിമാരുടെ ഓഫീസിൽ ഒന്നും നടക്കുന്നില്ല. ഒക്കത്തും തോളത്തും ഇരുത്തി മന്ത്രിമാരെ വഷളാക്കി,തോന്നുംപോലെ പ്രവർത്തിക്കുന്നു. റവന്യു കൃഷി വകുപ്പ് മന്ത്രിമാർക്കെതിരെയാണ്
Entertainment Kerala News

“2018” സിനിമ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി

കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ വെള്ളിത്തിരയിലെത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധാകന്‍ ജൂഡ് ആന്‍റണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകരാമാണിതെന്നും ജൂഡ് ആന്‍റണി ജോസഫ് പറഞ്ഞു. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ 2018 ന് മികച്ച നടനുള്ള ഏഷ്യൻ
Kerala News

താത്കാലിക നിയമനത്തിന് 5 ലക്ഷം ആവശ്യപ്പെട്ടു; വീണ ജോർജിന്റെ സ്റ്റാഫിനെതിരെ പരാതി

ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എൻഎച്ച്എം ഡോക്ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന്
Kerala News

ഭാരതീയ ശിവസേനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവ ‘മഹാമഹം’ 2023 സെപ്റ്റംബർ 8 മുതൽ ഒക്ടോബർ 7 വരെ

തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ ഭാരതീയ ശിവസേനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവ ‘മഹാമഹം’ 2023 സെപ്റ്റംബർ 8 മുതൽ ഒക്ടോബർ 7 വരെ.10 ദിവസം നടക്കുന്ന ഗണേശോത്സവവും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചു [തമ്പാനൂർ, വേങ്കവിള, നെടുമങ്ങാട്, പഴകുറ്റി, ബ്ലോക്ക് ഓഫീസിൽ ] ഒക്ടോബർ ഏഴിന് ശംഖുമുഖം കടപ്പുറത്ത് വിഗ്രഹം നിമഞ്ജനം ചെയ്യുന്നു. വിഗ്രഹ
Kerala News

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുറവ്

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1898 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് ഇരുപത് രൂപ കുറഞ്ഞ് 5475 രൂപയും പവന് 160 രൂപ കുറഞ്ഞ് 43800 രൂപയുമായിരുന്നു വില. ഇന്ന് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണത്തിന് ഔദ്യോഗിക വില 5450രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞതോടെ 22
Kerala News

വര്‍ക്കലയില്‍ വിദേശി പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമെന്ന് പരാതി

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശിയായ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. 17 കാരിയായ ജര്‍മ്മന്‍ സ്വദേശിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. ഈ മാസം 16 നായിരുന്നു സംഭവം. ബ്ലാക്ക് ബീച്ചിലൂടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.