തിരുവനന്തപുരം. നിയമസഭയിൽ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ പിടിച്ചു വെക്കുന്ന നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നിയമസഭ വിശദമായി ചർച്ച നടത്തി പാസാക്കിയ 8 ബില്ലുകൾ ഗവർണറിന്റെ ഒപ്പ് കാത്ത് കിടക്കുകയാണ് ഭരണഘടനയ്ക്ക് വിരുദ്ധമായി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5390 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,120 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4458 രൂപയാണ്. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു
മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎയ്‌ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പഴയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ചണ്ഡീഗഡിലെ ബംഗ്ലാവിൽ റെയ്ഡ് നടന്നിരുന്നു. ഇന്ന് രാവിലെയാണ് ഖൈറയുടെ വസതിയിൽ ജലാലാബാദ് പൊലീസ് പരിശോധന നടത്തിയത്.
പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നിഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയിൽ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്.
പത്തനംതിട്ട: പുല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്. മരിച്ചുപോയവരുടെ ഒപ്പിട്ട് നിക്ഷേപത്തുക പിന്‍വലിച്ചതിന്റെ തെളിവുകള്‍ പുറത്ത്. വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് മുമ്പാകെ ബാങ്ക് സെക്രട്ടറി സമ്മതിക്കുകയും ചെയ്തു. പത്തനംതിട്ട പുല്ലാട് സ്വദേശി സക്കറിയ വര്‍ഗീസ് ആണ് പരാതിക്കാരന്‍. സക്കറിയയുടെ പിതാവ് കെ എസ് വര്‍ഗീസ്
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തിൽ മന്ത്രി വീണാ ജോർജ് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ മലപ്പുറം സ്വദേശി ഹരിദാസ് . ഒരു മാസം മുൻപാണ് പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരെ ഓൺലൈനായും റിട്ടണായും ഹരിദാസ് പരാതി കൊടുക്കുന്നത്. പിന്നാലെ മന്ത്രിക്ക് നേരിട്ടും പരാതി നൽകിയിരുന്നു. വിഷയത്തിൽ മന്ത്രിയുടെ ഓഫീസിന് അന്വേഷണം നടത്തി
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. നാളെയും മറ്റന്നാളും കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക്
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തോൽവി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. കങ്കാരുക്കൾ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 286 റൺസിൽ ഒതുങ്ങുകയായിരുന്നു. ഗ്ലെൻ മാക്‌സ്‍വെല്ലാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഓസീസിനായി നാല് വിക്കറ്റുകളാണ് മാക്‌സ്‍വെൽ പിഴുതത്. ഇന്ത്യക്കായി ജസ്പ്രീത്
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട്. ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്. അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടർന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രമാണെന്നും ബാക്കി 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വലിയ പാത്രത്തിലെ കറുത്ത വറ്റ് എടുത്ത് കാളയുകയല്ലേ വേണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ വലിയ