കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം സംസാരിച്ചുനിന്ന വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷബ്‌ന ബി കമാല്‍, ജ്യോതി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നടപടി. കൊച്ചി ശാസ്ത്ര
തിരുവനന്തപുരം: ബാലരാമപുരം രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. ഹരികുമാറിന് മനോരോഗമില്ലെന്ന് മാനസിക രോഗ വിദഗ്ധർ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിൽ ആയ കുഞ്ഞിൻറെ അമ്മ
ആലപ്പുഴ : ആലപ്പുഴ മുഹമ്മയിൽ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ചു. മോഷണക്കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പിനെത്തിയപ്പോഴാണ് ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് ജീവനൊടുക്കിയത്. മണ്ണഞ്ചേരി സ്വദേശി പണിക്കാപറമ്പിൽ രാജി ജ്വല്ലറിയുടെ ഉടമ രാധാകൃഷ്ണൻ ആണ് മരിച്ചത്. കടുത്തുരുത്തി പൊലീസ് പിടികൂടിയ സെൽവരാജ് മോഷ്ടിച്ച ആഭരണങ്ങൾ മുഹമ്മയിലെ ജ്വല്ലറിയിലായിരുന്നു വിറ്റത്. വിഷം കഴിച്ച
തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ അമ്മയും മക്കളും രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടി. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. സർക്കാർ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മരിച്ച മൂന്നു വയസ്സുകാരന്റെ മൃതദേഹം ഇന്ന് സ്വദേശമായ രാജസ്ഥാനിലേക്ക് കൊണ്ടുപോകും. രാവിലെ ഒൻപത് മണിയോടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുക. കളക്ടറുടെ പ്രത്യേക അനുമതിയോടെ ഇന്നലെ രാത്രി പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകിയിരുന്നു. രാജസ്ഥാൻ സ്വദേശി റിഥാൻ ജജു ആണ് മരിച്ചത്. അപകടവുമായി
പാതിവില തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് പൊലീസ് തെളിവെടുപ്പ്. തൊടുപുഴയിലെ വീട്ടിലും ഓഫീസിലും എത്തിച്ച് തെളിവെടുക്കും. സായിഗ്രാമം ഡയറക്ടർ കെ എൻ ആനന്ദ് കുമാറിന് രണ്ടുകോടി രൂപ നൽകിയെന്ന് പ്രതിയുടെ മൊഴി. ഇടുക്കി ജില്ലയിലെ എൽഡിഎഫ്-യുഡിഎഫ് നേതാക്കൾക്ക് പണം കിട്ടി. ബാങ്ക് രേഖകൾ പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ പൊലീസിന് ലഭിച്ച പരാതിയിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെയും
പാലക്കാട് കണ്ണമ്പ്ര പൂത്തറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം.സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്, മൂന്നുപേർക്ക് ഗുരുതര പരുക്ക്. കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയിലാണ് അപകടം നടന്നത് സമീപത്ത് വീടിന്റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞശേഷം ബസ് കാത്ത് പുളിങ്കുട്ടം തെന്നിലാപുരം റോഡിൽ പൂത്തറയിൽ റോഡരികിൽ ബസ് കാത്ത് ഇരിക്കുന്നവർക്കിടയിലേക്കാണ്
ആലപ്പുഴയിൽ അംഗവൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം നടത്തും. ആലപ്പുഴ എംപി കെസി വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് നടത്തി അന്വേഷണത്തിൽ രണ്ട് ഡോക്ടർമാർക്ക് താക്കീത് നൽകിയിരുന്നു. ആശുപത്രികൾക്കായി വിവിധ പദ്ധതികൾ വഴി കൃത്യമായ തുക നീക്കിവച്ചിട്ടും
പ്രിയങ്ക ഗാന്ധി എം പി ഇന്ന് വയനാട്ടിലെത്തും. ജില്ലയിൽ നടക്കുന്ന യുഡിഎഫ് ബൂത്ത് തല സംഗമങ്ങളിൽ പങ്കെടുക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യുഡിഎഫ് ബൂത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി ആശയവിനിമയം നടത്തും. നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് സംഗമങ്ങൾ. നിയോജക മണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജക മണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, കൺവീനർ, ട്രഷറർ,
വാശീയേറിയ പ്രചാരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്ക് ശേഷം ഡൽഹിയിൽ ഇന്ന് വിധിദിനം. രാജ്യ തലസ്ഥാനത്ത് ബിജെപി ഭരണം പിടിക്കുമോ? ആംആദ്മി പാർട്ടി ഭരണം നിലനിർത്തുമോ? കോൺഗ്രസ് തിരിച്ചുവരവ് നടത്തുമോ? എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മൂന്നു പാർട്ടികളും വോട്ടർമാർക്ക് സൗജന്യങ്ങൾ വാരിക്കോരി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡല്‍ഹി