Kerala News

ഭര്‍ത്താവുമായി വഴക്കിട്ടു, ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട:ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വയം തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പെരിങ്ങനാട് തേക്കുംവിളയിൽ വീട്ടിൽ ടോണിയുടെ ഭാര്യ പ്രിൻസിയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഡിസംബര്‍ 30ന് രാത്രി 11.30ഓടെയാണ് സംഭവം. ഭര്‍ത്താവ് ടോണിയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് പ്രിന്‍സി ഡീസല്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ അടൂര്‍ പൊലീസ് ഭര്‍തൃപീഡനത്തിന് ടോണിക്കെതിരെ കേസെടുത്തിരുന്നു.

Related Posts

Leave a Reply