Entertainment India News

സംവിധായകന്‍ വിനു അന്തരിച്ചു

കോയമ്പത്തൂര്‍: സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ്-വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കോയമ്പത്തൂരില്‍ ആയിരുന്നു അന്ത്യം.

മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. 1995ലാണ് ആദ്യ ചിത്രമായ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. 2001ല്‍ പുറത്തിറങ്ങിയ ഭര്‍ത്താവുദ്യോഗമാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

Related Posts

Leave a Reply