Kerala News

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നഫോട്ടോകള്‍ വാങ്ങിയ ശേഷം ഭീഷണി; യുവാവ് പിടിയിൽ

പെരുമ്പാവൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകള്‍ വാങ്ങിയശേഷം ഇതേ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പെരുമ്പാവൂർ പോലീസ് പിടികൂടി. കൊല്ലം മുഖത്തല സ്വദേശി അരുണാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

Leave a Reply