Entertainment Kerala News

യൂട്യൂബിലെ താരം, 28 കാരി സ്വാതിയെ ഏറെനാളായി നിരീക്ഷിച്ച് കൊച്ചി എക്സൈസ്; ഒടുവിൽ കയ്യോടെ പിടിവീണു, എംഡിഎംഎ

കൊച്ചി: യൂട്യൂബിലെ പ്രശസ്ത വ്ളോഗറായ സ്വാതി കൃഷ്ണ ലഹരിമരുന്നുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചി എക്സൈസിന്‍റെ ഏറെനാളായുള്ള നിരീക്ഷണത്തിനൊടുവിലാണ് 28 കാരിയായ സ്വാതിക്ക് പിടിവീണത്. എറണാകുളം കാലടിയിൽ നിന്നാണ് ലഹരി പദാർത്ഥങ്ങളുമായി കുന്നത്തുനാട് സ്വദേശിയാ സ്വാതി കൃഷ്ണ  എക്സൈസിന്റെ പിടിയിലായത്. കോളജ് വിദ്യാർഥികൾക്കിടയിലടക്കം സിന്തറ്റിക് ലഹരിമരുന്നുകളടക്കം എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതിയെന്നാണ് വ്യക്തമാകുന്നത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടിയതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വാതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസർ ടി വി ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ എം തസിയ, ഡ്രൈവർ സജീഷ് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് യുവതിയെ എം ഡി എം എയുമായി കയ്യോടെ പിടികൂടിയത്.

Related Posts

Leave a Reply