കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിൽ. 36.6 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് കണ്ണൂരിലെ താപനില. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കണ്ണൂരിലെ തന്നെ ചെറുതാഴം ( 38°c) പിണറായി ( 37.7), എറണാകുളം നോർത്ത് പറവൂർ ( 37.7), പള്ളുരുത്തി ( 37.2) കളമശ്ശേരി ( 36.6) ചൂണ്ടി ( 38.4) , കാസറഗോഡ് പാണത്തൂർ, മുളിയാർ, കുഡ്ലു ( 36.4) ചൂട് രേഖപ്പെടുത്തി.