Entertainment Kerala News

‘ മലൈക്കോട്ടൈ വാലിബൻ’: പുതിയ അപ്ഡേറ്റുമായി മോഹന്‍ലാല്‍.!

കൊച്ചി: നേരിന്റെ വിജയത്തിളക്കത്തിലാണ് മോഹൻലാല്‍. വരാനിരിക്കുന്നത് മോഹൻലാലിന്റെ ഒരു വമ്പൻ ചിത്രമാണ് എന്നതിലും തര്‍ക്കങ്ങളുണ്ടാകില്ല. നേരിന്റെ വമ്പൻ വിജയത്തിലേക്ക് കുതിക്കുമ്പോഴും താരത്തിന്റെ ആരാധകര്‍ മലൈക്കോട്ടൈ വാലിബനായി ആകാംക്ഷയോടെ കാത്തിരിക്കുകുയാണ്. ക്രിസ്‍മസിന് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടത് ആരാധകരില്‍ വന്‍ ആവേശം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.

മോഹന്‍ലാല്‍ തന്നെയാണ്  മലൈക്കോട്ടൈ വാലിബന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. സംഘടനത്തിന് ഒരുങ്ങുന്ന രീതിയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം നില്‍ക്കുന്നത് പോസ്റ്ററില്‍ കാണാം. അടുത്ത വര്‍ഷം മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അതിനാല്‍ തന്നെ വലിയ ആവേശത്തോടെയാണ് മലൈക്കോട്ടൈ വാലിബന്‍റെ ഒരോ അപ്ഡേറ്റും ആരാധകര്‍ ഏറ്റെടുക്കുന്നത്. 

മലൈക്കോട്ടൈ വാലിബന്‍ റിലീസ് ജനുവരി 25നാണ്. വൻ ക്യാൻവസിലാണ് മലൈക്കോട്ടൈ വാലിബൻ സിനിമ എത്തുക എന്ന് വ്യക്തമാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതിനാല്‍ മലയാളി പ്രേക്ഷകര്‍ മലൈക്കോട്ടൈ വാലിബന് വൻ ഹൈപ്പ് നല്‍കുന്നത്.

മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണെന്നുമാണ് ശ്രീധര്‍ പിള്ളയുടെ റിപ്പോര്‍ട്ട്. ഒടിടി റിലീസ് എപ്പോഴായിരിക്കും എന്നതില്‍ വ്യക്തതയില്ല. ‘നായകൻ’, ‘ആമേൻ’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. നായകൻ മോഹൻലാലിന് മലൈക്കോട്ടൈ വാലിബൻ സിനിമയില്‍ വലിയ പ്രതീക്ഷകളാണ്. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസര്‍ റിലീസ് ചെയ്‍തപ്പോള്‍ മോഹൻലാല്‍ അഭിപ്രായപ്പെട്ടത്. മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

Related Posts

Leave a Reply