India News Top News

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം. ഭീകരവാദികളുടെ വെടിവയ്പ്പില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. പൂഞ്ചില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോയ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെ രാത്രി മുതല്‍ രജൗരി മേഖലയില്‍ സൈന്യം ഒരു ഓപ്പറേഷന്‍ നടത്തിവരികയായിരുന്നു. ഒരു മാസത്തിനുള്ളില്‍ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണ് ഇന്നലെ പൂഞ്ചില്‍ നടന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൂഞ്ചില്‍ നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Posts

Leave a Reply