കർണാടകയിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കാസർഗോഡ് കാറ്റാംകവലയിലാണ് അപകടം നടന്നത്. ബസിലുണ്ടായത് 24 പേരായിരുന്നു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായത്. ഡിസംബർ എട്ടാം തീയതിയും നിലയ്ക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അന്ന് മുപ്പതോളം പേർക്കാണ് പരുക്കേറ്റത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ലായിരുന്നു.