Kerala News

തിരുവനന്തപുരം വെഞ്ഞാറമൂട് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു.

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം. കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്. കാർ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല.

അതേസമയം, കണ്ണൂരിൽ വാഹനം അപകടത്തിൽപ്പെട്ട് കത്തിനശിച്ചു. കർണാടകയിൽ നിന്ന് വരികയായിരുന്ന പിക്കപ്പ് വാനാണ് മാക്കൂട്ടം ചുരത്തിൽ അപകടത്തിൽപെട്ടത്. ചുരത്തിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ശേഷം വാഹനം കത്തി നശിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. മാക്കൂട്ടം ചുരത്തിൽ ഒരാഴ്ചയ്ക്കിടെ ഉണ്ടാവുന്ന നാലാമത്തെ അപകടമാണിത്.

Related Posts

Leave a Reply