Kerala News

നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ഇന്നത്തെ ആദ്യ സദസ്

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ഇന്നത്തെ ആദ്യ സദസ്. രാവിലെ നിശ്ചയിച്ചിരുന്ന പരിപാടി കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയിലേക്ക് മാറ്റിയിട്ടുണ്ട്. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങള്‍ക്ക് ശേഷം ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ഇന്നത്തെ സദസുകള്‍ അവസാനിക്കും. പ്രഭാത യോഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും ഇന്ന് ഉണ്ടാകില്ല. റദ്ദാക്കിയ, ശനിയാഴ്ചത്തെ പരിപാടികള്‍ പിന്നീട് നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിലെ പരിപാടികളാണ് മാറ്റി വെച്ചത്. നാളെ ഇടുക്കി ജില്ലയിലാണ് പര്യടനം.

Related Posts

Leave a Reply