ന്യൂഡൽഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ 1 പകർത്തിയ സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ഐർഒ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഐഎസ്ഐർഒ ചിത്രങ്ങൾ പുറത്തുവിട്ടത്. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (SUIT) എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എൽ 1 ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ, വിവിധ ഫിൽട്ടറുകൾ ക്രമീകരിച്ച് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങൾ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് പകർത്തിയതായും പ്രസ്താവനയിൽ പറയുന്നു.