Kerala News

അതിർത്തി തർക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു

കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജുവാണ് ഇവരെ വെട്ടി പരിക്കേല്പിച്ചത്. രാവിലെ ഏഴു മണിക്കാണ് സംഭവം. അയൽവാസിയുമായി വാക്ക് തർക്കമുണ്ടാവുകയായിരുന്നു. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Crime scene

Related Posts

Leave a Reply