തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം സ്‌കൂളില്‍ നടന്ന ചില സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി എത്താന്‍ കുട്ടികളോട് അധ്യാപകര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. യൂണിഫോമിന് പകരം ധരിക്കാനുള്ള കുപ്പായം ഉള്‍പ്പെടെ ഇവര്‍ കയ്യില്‍ കരുതിയിരുന്നു.