Kerala News

വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ദേഹാസ്വാസ്ഥ്യം; കെഎസ്ഇബി ജീവനക്കാരനെ രക്ഷപ്പെടുത്തി

കോട്ടയം: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്ഇബി ജീവനക്കാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ലൈന്‍മാന്‍ പ്രമോദിനാണ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാണക്കാരി വേദഗിരിയിലായിരുന്നു സംഭവം.

തളർച്ച അനുഭവപ്പെട്ടതോടെ കൂടെ ഉണ്ടായിരുന്നവർ പ്രമോദിനെ പോസ്റ്റിൽ ബന്ധിച്ച് നിർത്തി. ശേഷം കടുത്തുരുത്തി അഗ്നിരക്ഷാസേന നിലയത്തിൽ വിവരമറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കലേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ രാജു സേവ്യര്‍, ഫയര്‍ ഓഫീസര്‍മാരായ കെ എസ് ഗോപാലകൃഷ്ണന്‍, റ്റിജോ ജോസഫ്, ബിബിന്‍ ബേബി, ഹോംഗാര്‍ഡുമാരായ ഫ്രാങ്ക് പി ജോസഫ്, പി ടി സുരേഷ് എന്നിവര്‍ ചേര്‍ന്ന് പ്രമോദിനെ സുരക്ഷിതമായി താഴെയിറക്കി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Related Posts

Leave a Reply