Entertainment Kerala News

മമ്മൂട്ടി-ജ്യോതിക ചിത്രത്തിലെ അനുഭവം പങ്കുവച്ച് നടി ജ്യോതിക

മമ്മൂട്ടി-ജ്യോതിക ചിത്രത്തിലെ അനുഭവം പങ്കുവച്ച് നടി ജ്യോതിക. സിനിമയുമായുള്ള തന്‍റെ അനുഭവം ഇൻസ്റ്റഗ്രാമോലൂടെ പങ്കുവയ്ക്കുകയാണ് ജ്യോതിക. സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു. ഷൂട്ടിങ്ങിനിടെ എനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ്. ഇതിഹാസ നായകനായ മമ്മൂട്ടി സാറിനും സംവിധായകന്‍ ജിയോ ബേബി, എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമെന്നും ജ്യോതിക കുറിച്ചു.മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് കാതല്‍.

ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്‍റെ റീലിസ് ഡേറ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും ജ്യോതികയുമാണ് സോഷ്യല്‍മിഡിയ പേജുകളിലൂടെ റിലീസ് വിവരം ആരാധകരുമായി പങ്കുവച്ചത്.

.ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തുവിട്ടിരുന്നു.

Related Posts

Leave a Reply