ആലപ്പുഴ: ഇരുചക്രവാഹനമിടിച്ച് നാലു വയസ്സുകാരി മരിച്ചു. ഈരാറ്റുപേട്ട നടക്കല്ല് പുതുപ്പറമ്പിൽ ഫാസിൽ-ജിസാന ദമ്പതിമാരുടെ മകൾ ഫൈഹ ഫാസിൽ ആണ് മരിച്ചത്. ഉച്ചയ്ക്കുശേഷം രണ്ടരയോടെ ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിലായിരുന്നു അപകടം.
കുട്ടിയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. സ്കൂട്ടറിനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കോൺവെന്റ് സ്ക്വയറിൽ ബന്ധുവിന്റെ വിവാഹ നിശ്ചയച്ചത്തിന് എത്തിയതാണ് ഫൈഹയും മാതാപിതാക്കളും. സമയത്ത് ചികിത്സ കിട്ടാതിരുന്നതു മൂലമാണ് കുട്ടി മരിക്കാനിടയായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
