Kerala News

കേടായ അരവണ ടിന്നുകൾ എന്തു ചെയ്യും? ആശയക്കുഴപ്പത്തിൽ ദേവസ്വം ബോർഡ്

തിരുവനന്തപുരം: 6.65 ലക്ഷം ടിൻ അരവണയാണ് കേടായി ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇത് എങ്ങനെ നശിപ്പിക്കണമെന്നറിയാതെ വലയുകയാണ് തിരുവിതാംകൂർ ദേവസ്വംബോർഡ്. മണ്ഡല ഉത്സവത്തിനായി വ്യാഴാഴ്ച നടതുറക്കാനിരിക്കേ സർക്കാരും ബോർഡും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കേടായ ടിന്നുകൾ മാറ്റാതെ പുതിയവ സൂക്ഷിക്കാൻ ഇടവുമില്ല.

സുപ്രീംകോടതിവരെ എത്തിയ ഒന്നാണ് അരവണ വിവാദം. ശബരിമലയിൽ ഏലയ്ക്ക നൽകിക്കൊണ്ടിരുന്ന കരാറുകാരുടെ പോരാണ് സംഭവത്തെ സുപ്രീംകോടതിവരെ എത്തിച്ചത്. അരവണയിൽ ചേർത്ത ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം അളവിൽക്കൂടുതലുണ്ട് എന്നായിരുന്നു പരാതി. ഇത് തെളിഞ്ഞതോടെ ഹൈക്കോടതി അരവണ വിൽപ്പന വിലക്കി. ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തുടർന്നു നടന്ന പരിശോധനയിൽ അരവണയിൽ കീടനാശിനിയുടെ അംശം അനുവദനീയ തോതിലേ ഉള്ളെന്ന് കണ്ടെത്തി. എന്നാൽ, നിയമനടപടികൾ പൂർത്തിയായി വന്നപ്പോഴേക്ക്‌ അരവണ കേടായിപ്പോയി. പിന്നാലെ, രണ്ടാഴ്ച മുമ്പ് ഈ അരവണ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി.

Related Posts

Leave a Reply