ആലുവ ബൈപ്പാസ് ഫ്ളൈ ഓവറിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 8.00 മണിയോടെയാണ് സംഭവം. തൃശ്ശൂർ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവർ സഞ്ചരിച്ച ഗ്ലോബൽ ഫിയസ്റ്റ കാറാണ് കത്തിയത്. പുക ഉയർന്നതോടെ വാഹനത്തിലുണ്ടായിരുന്നവർ മൊബെലെടുത്ത് പുറത്തിറങ്ങി.തീ ആളിപടർന്നതോടെ ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. വാഹനം പൂർണമായി കത്തി നശിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.