Kerala News

ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു. നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശിക. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.

Indian business man counting cash banknotes of newly launched 100 rupees. Money counting concept for background.

Related Posts

Leave a Reply