Kerala News

മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കോവളത്ത് സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച്ച. നിയമമന്ത്രി പി രാജീവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഹൈക്കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ചർച്ചാവിഷയമായത്.
കേസുകൾ തീർപ്പാക്കൽ, കോടതിക്ക് വാഹനങ്ങൾ അനുവദിക്കൽ, കെട്ടിടങ്ങൾ നിർമ്മിക്കൽ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.

Related Posts

Leave a Reply