Kerala News

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു; മൂന്നു പേർക്ക് കുത്തേറ്റു

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിനിടെയാണ് കൊലപാതകം. ആക്രമണത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30യ്ക്കാണ് സംഭമുണ്ടായത്. കുത്തിയ യുവാവിനും പരിക്കേറ്റിട്ടുണ്ട്. പ്രതിയായ അൽത്താഫ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രീരാഗ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.

Related Posts

Leave a Reply