India News

ബംഗളുരുവിൽ സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

ബംഗളുരുവിൽ സർക്കാർ ഉദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുന്ന പ്രതിമയെയാണ്(37) സുബ്രഹ്മണ്യപോറയിലെ വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ച് വർഷമായി സുബ്രഹ്മണ്യപുര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ദൊഡ്ഡകല്ലസന്ദ്രയിലെ വാടക വീട്ടിലാണ് പ്രതിമ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി 8 മണിയോടെ വീട്ടിൽ തിരിച്ചെത്തി പ്രതിമയെ അന്നുരാത്രിയും പിറ്റേന്ന് രാവിലെയും ഫോണിൽ വിളിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടർന്ന് ജ്യേഷ്ഠൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഫോറൻസിക്, സാങ്കേതിക സംഘങ്ങൾ സ്ഥലത്തുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്താൻ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ബെംഗളൂരു സിറ്റിയിലെ സൗത്ത് ഡിവിഷനിലെ ഡിസിപി രാഹുൽ കുമാർ ഷഹാപൂർവാദ് പറഞ്ഞു. ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. കൊലപാതക കാരണം അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply