പുത്തന്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിച്ച് ക്ഷീരമേഖലയില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലടക്കം മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണമെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരളീയത്തിന്റെ രണ്ടാം ദിനം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ‘കേരളത്തിലെ ക്ഷീര വികസനമേഖല’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പാലുല്‍പാദനത്തില്‍ 90% സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നമുക്ക് സാധിച്ചത് ആവശ്യമായ നയസമീപനങ്ങള്‍ സ്വീകരിച്ചതിലൂടെയാണ്. വിവിധ വകുപ്പുകളിലൂടെ കൂടുതല്‍ കര്‍ഷകരെ പശുവളര്‍ത്തല്‍ മേഖലയില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ശാസ്ത്രീയമായ പശു വളര്‍ത്തല്‍ രീതികള്‍ അവലംബിക്കാന്‍ സംസ്ഥാനത്തെ കര്‍ഷകരെ പരിശീലിപ്പിക്കുക, സംസ്ഥാനത്ത് ഗുണമേന്മയുള്ള പാല്‍ ലഭ്യമാക്കുക, പാല്‍ ഉത്പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുക എന്നിവ പ്രധാനമാണ്.
സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചുകൊണ്ട് പശു വളര്‍ത്തല്‍ മേഖല ശാക്തീകരിക്കാനും തീറ്റ വസ്തുക്കള്‍ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. ശാസ്ത്രീയ പ്രജനനനയം നടപ്പാക്കിയതിലൂടെ പാല്‍ ഉല്‍പാദനവും കൂടി.
പശുവളര്‍ത്തല്‍ മേഖലയില്‍ ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും നടപ്പാക്കുക, ആവശ്യമായ ഉരുക്കള്‍ക്കായി കന്നുകുട്ടികളെ ശാസ്ത്രീയമായി പരിപാലിക്കുക എന്നിവയിലും ശ്രദ്ധ നല്‍കുന്നു. വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുകയാണ്.
ക്ഷീരകര്‍ഷകര്‍ക്കും പശുക്കള്‍ക്കും മികച്ചതും ചെലവുകുറഞ്ഞതുമായ ആരോഗ്യസംരക്ഷണം, പൂര്‍ണമായ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതികള്‍ എന്നിവ ഉറപ്പ് നല്‍കുന്നു. സാമൂഹ്യസുരക്ഷ ഉറപ്പാക്കിയും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയും സംസ്ഥാനത്തെ ക്ഷീര ഉല്‍പ്പാദന രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കലണ്ടര്‍ തയ്യാറാക്കി പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിച്ചും രോഗസാധ്യത കുറച്ചും വാതില്‍പ്പടി മൃഗചികിത്സ സേവനം നല്‍കിയും മൃഗസംരക്ഷണ വകുപ്പ് സേവനങ്ങള്‍ ഉറപ്പാക്കുന്നു.
സ്റ്റാര്‍ട്ടപ്പ് മിഷനുകള്‍ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി. 100% സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം മാറുകയാണ്. മേഖലയില്‍ നിന്നും കൊഴിഞ്ഞു പോകുന്ന കര്‍ഷകരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ടുവരേണ്ടതുണ്ട്. പുല്ലിന്റെ ലഭ്യത കുറവ് പരിഹരിക്കുക, വര്‍ദ്ധിച്ച പാല്‍ ഉല്‍പ്പാദന ചെലവ് നിയന്ത്രിക്കുക, സ്ഥലപരിമിതിയുടെ പ്രശ്നങ്ങള്‍ എന്നിവ നാം നേരിടുന്ന വെല്ലുവിളികളാണ്. അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങള്‍ , രജിസ്ട്രേഷന്‍ നടപടികളില്‍ നേരിടുന്ന കാലതാമസം എന്നിവ പരിഹരിക്കും. ക്ഷീര കര്‍ഷകര്‍ക്ക് ഉയര്‍ന്ന ബാങ്ക് പലിശ നിരക്ക് നല്‍കേണ്ടി വരുന്നു എന്ന് പ്രശ്നം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ മിനേഷ് ഷാ, ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ആര്‍.എസ് സോധി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ,ഡോ. പ്രകാശ് കളരിക്കല്‍ , ഡോ. എസ്. രാംകുമാര്‍, പ്രൊഫ. പി. സുധീര്‍ബാബു, ക്ഷീരകര്‍ഷക അവാര്‍ഡ് ജേതാവ് ബീന തങ്കച്ചന്‍ ഫാദര്‍ ജിബിന്‍ ജോസ് എന്നിവര്‍ സംബന്ധിച്ചു.