കോഴിക്കോട്: നന്മണ്ടയിൽ ബാങ്ക് ജീവനക്കാരന് നേരെ ആക്രമണം. നന്മണ്ട കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ചീഫ് അക്കൗണ്ടന്റ് വി കെ ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി കാറിലും ബൈക്കിലുമായി എത്തിയ സംഘമാണ് ആക്രമിച്ചത്. ബാങ്ക് തിരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയാക്കിയ ശേഷം ഹാഷിം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. ഹാഷിം ബാലുശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാക്കൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.