Kerala News

രാജ്ഭവനോട് ഏറ്റുമുട്ടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു: ഗവർണർ

തിരുവനന്തപുരം: രാജ്ഭവനോട് ഏറ്റുമുട്ടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാങ്കേതിക സർവകലാശാല മുൻ വി സി സിസാ തോമസിന് അനുകൂലമായ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു പ്രതികരണം. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് സിസാ തോമസ് വി സിയുടെ ചുമതല ഏറ്റെടുത്തത്. അതിൻ്റെ പേരിൽ അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് രാജ് ഭവന് എതിരായ നീക്കമായിരുന്നില്ലേയെന്നും ഗവർണർ ചോദിച്ചു. ഭൂ പതിവ് നിയമ ഭേദഗതി ബില്ലിൽ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ച ശേഷമേ തുടർ നടപടിയുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply